
Flying Taxi: വേനല്‍ക്കാലത്ത് ആഘാതം നിരീക്ഷിക്കും; യുഎഇയില്‍ പരീക്ഷണ പറക്കലിനൊരുങ്ങി പറക്കും ടാക്സി
Flying Taxi അബുദാബി: വേനല്‍ക്കാലത്ത് പറക്കും ടാക്സികളുടെ ക്യാബിനിലും വിമാനത്തിലും താപനിലയുടെ ആഘാതം എത്രത്തോളമുണ്ടെന്ന് നിരീക്ഷിക്കാന്‍ പരീക്ഷണ പറക്കൽ സംഘടിപ്പിക്കും. നിര്‍മ്മാതാക്കളായ ആര്‍ച്ചര്‍ ഏവിയേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങുന്നതിന് മുന്നോടിയായാണ് ഈ സുരക്ഷാ വിലയിരുത്തലെന്ന് ആര്‍ച്ചര്‍ ഏവിയേഷന്‍ സിഇഒ ആദം ഗോൾഡ്സ്റ്റെയ്ൻ പറഞ്ഞു. വളരെ കുറച്ച് യാത്രക്കാരുമായാണ് പരീക്ഷണ പറക്കല്‍ നടത്തുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ആർച്ചറിന്റെ ആദ്യ പൈലറ്റിനെ അബുദാബിയിൽ എത്തിക്കും. ആ വിമാനം ഉപയോഗിച്ചായിരിക്കും വേനൽക്കാലത്തെ പരീക്ഷണ പറക്കൽ നടത്തുക. ഉയർന്ന താപനിലയിൽ വിമാനത്തിന്റെ പ്രവർത്തനം എത്രത്തോളം കാര്യക്ഷമമാണെന്ന് പരിശോധിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. പകൽ സമയം താപനില 110 ഡിഗ്രിക്ക് മുകളിൽ എത്താൻ സാധ്യതയുണ്ട്. ഈ കാലാവസ്ഥയിലും പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് മിഡ്നൈറ്റ് എയർക്രഫ്റ്റുകൾ രൂപകൽപന ചെയ്തിട്ടുള്ളത്.
Comments (0)