Posted By ashwathi Posted On

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാനും ഉമ്മയും നയിച്ചത് ആർഭാ​ഗ ജീവിതം, മകൻ്റെയും ഭാര്യയുടെയും കടം കേട്ട് ഞെട്ടി ഭർത്താവ്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനും ഉമ്മയും നയിച്ചത് ആർഭാ​ഗ ജീവിതം. വൻ ദുരന്തമറിഞ്ഞ്, 7 വർഷത്തിന് ശേഷം നാട്ടിലെത്തിയ അബ്ദുൾ റഹീം തൻ്റെ കുടുംബത്തിന് 65 ലക്ഷത്തോളം കടമുണ്ടെന്നറിഞ്ഞ് അക്ഷരാർത്ഥത്തിൽ നടുങ്ങിയിരിക്കുകയാണ്. വിദേശത്ത് 15 ലക്ഷത്തിൻ്റെയും, നാട്ടിൽ 12 ലക്ഷത്തിൻ്റെയും കടം മാത്രം ഉള്ളൂവെന്ന ധാരണയിൽ എത്തിയ അദ്ദേഹം നാട്ടിലെത്തിയത്. 2022 മുതലാണ് അബ്ദുൾ റഹീമിന് വരുമാനം കുറഞ്ഞ് തുടങ്ങിയത്. അതും അദ്ദേഹത്തിൻ്റെ ബിസിനസ് പൊളിഞ്ഞതോടെ. എന്നാൽ വിദേശത്ത് നിന്നം പണം വരുന്നത് കുറഞ്ഞിട്ടും പഴയ ആർഭാട ജീവിതം മാറ്റി, ചെലവ് ചുരുക്കാൻ അഫാനും അമ്മയുമടങ്ങുന്ന കുടുംബം ശ്രമിച്ചില്ല. പണമില്ലാതായതോടെ, പലരിൽ നിന്നും ലക്ഷക്കണക്കിന് രൂപ കടം വാങ്ങി, അതിൻ്റെ പലിശ കൂടിക്കൂടിയാണ് ബാധ്യത 65 ലക്ഷത്തോളം എത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe  ഇവർക്ക് കടം നൽകിയവരിൽ നിന്നും വായ്പ കൊടുത്ത ധനകാര്യ സ്ഥാപനങ്ങളേയും കണ്ടാണ് കുടുംബത്തിന് 65 ലക്ഷത്തോളം കടമുണ്ടെന്ന് പൊലീസ് ഉറപ്പിച്ചത്. എന്നാൽ ഇത്ര വലിയ ബാധ്യതയാണ് കുടുംബത്തിനുള്ളതെന്ന് അബ്ദുൾ റഹീമിന് അറിയില്ലായിരുന്നു. അഫാന് മാനസിക പ്രശ്നമില്ലെന്ന് റിപ്പോർട്ട് കിട്ടുകയും, ലഹരി ഉപയോഗിച്ചതിന് തെളിവ് കിട്ടാതിരിക്കുകയും ചെയ്തതോടെയാണ് കടബാധ്യത തന്നെയാണ് കൊലപാതക കാരണമെന്ന് പൊലീസ് ഉറപ്പിച്ചത്. അഫാനെ ജയിലിലേക്ക് മാറ്റിയ ശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യുന്നതോടെ എല്ലാ വിവരവും പുറത്തുവരുമെന്ന ധാരണയിലാണ് പൊലീസ്. കടംകയറിയതോടെ ഇനി ജീവിക്കേണ്ടെന്ന് കുടുംബം തീരുമാനിച്ചിരുന്നുവെന്ന് അഫാൻ പൂജപ്പുര സെൻട്രൽ ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞു. അമ്മ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെ കൊല്ലാൻ തീരുമാനിച്ചതെന്നും, ഏറ്റവും പ്രിയപ്പെട്ടവർ അമ്മയും അനുജനും കാമുകിയുമാണെന്നും അഫാൻ പറഞ്ഞു. കടം കൂടിയതോടെ കുടുംബത്തോടെ ജീവനൊടുക്കാനാണ് ആദ്യം തീരുമാനിച്ചതെന്ന് അഫാൻ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *