
public health; യുഎഇ; പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയ സൂപ്പർമാർക്കറ്റ് അടച്ച് പൂട്ടി
യുഎഇയിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരു സൂപ്പർമാർക്കറ്റ് അടച്ച് പൂട്ടി. അബുദാബിയിലെ മുസഫ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു സ്റ്റോർ അടച്ചുപൂട്ടിയതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (Adafsa) അറിയിച്ചു. മാർച്ച് 5 ബുധനാഴ്ചയായിരുന്നു സംഭവം. അബുദാബി എമിറേറ്റിലെ 2008 ലെ ഭക്ഷ്യ നിയമം നമ്പർ (2) ലംഘിച്ചതിനെ തുടർന്നാണ് വാണിജ്യ ലൈസൻസ് നമ്പർ (N- 2790260) ഉള്ള മുഹമ്മദ് അക്തർ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe നിയമം ലംഘിച്ചതിലൂടെ, സൂപ്പർമാർക്കറ്റ് “പൊതുജനാരോഗ്യത്തിന് അപകടകരമാണ്” എന്ന് അതോറിറ്റി കൂട്ടിച്ചേർത്തു. ഫെബ്രുവരി 20 വ്യാഴാഴ്ച, ഇതേ കാരണത്താൽ ഒരു കഫേ അടച്ചുപൂട്ടിയിരുന്നു.
Comments (0)