
Kochi to Vietnam Flight: അമ്പരപ്പിക്കുന്ന ഓഫര്‍ ! 11 രൂപയ്ക്കും വിമാനടിക്കറ്റോ?
Kochi to Vietnam Flight കൊച്ചിയില്‍ നിന്ന് വെറും 11 രൂപ ചെലവില്‍ വിയ്റ്റ്നാമില്‍ പോയാലോ. വിയറ്റ്നാമിന്‍റെ എയര്‍ലൈനായ വിയറ്റ്ജെറ്റ് ആണ് ഈ ഓഫര്‍ അവതരിപ്പിക്കുന്നത്. വിമാനത്തിലെ ഇക്കോ ക്ലാസിലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുറഞ്ഞ യാത്ര ചെയ്യാനുള്ള അവസരം ഒരുങ്ങുന്നത്. കൂടാതെ, നികുതിയും മറ്റ് ചാര്‍ജുകളും അധികമായി നല്‍കുകയും വേണം. കൊച്ചി ഉള്‍പ്പെടെ ഇന്ത്യന്‍ നഗരങ്ങളില്‍നിന്ന് വെള്ളിയാഴ്ചകളിലാണ് ഈ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക. വിയറ്റ്‌നാമിലെ ഹോചിമിന്‍ സിറ്റി, ഹാനോയ്, ഡാ നംഗ് തുടങ്ങിയ വിയറ്റ്‌നാം നഗരങ്ങളിലേക്കെല്ലാം ഓഫര്‍ ബാധകമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe പൊതു അവധി ദിവസങ്ങളിലും തിരക്ക് കൂടിയ സീസണുകളിലും ഓഫര്‍ ലഭിക്കില്ല. ടിക്കറ്റുകളില്‍ പ്രത്യേക ഫീസ് നല്‍കി മാറ്റങ്ങള്‍ വരുത്താം. ടിക്കറ്റ് കാന്‍സല്‍ ചെയ്യുകയാണെങ്കില്‍ റീഫണ്ടും ലഭിക്കുന്നതാണ്. ഡിസംബര്‍ 31 വരെ എല്ലാ വെള്ളിയാഴ്ചകളിലും 11 രൂപ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും.വിയറ്റ്‌ജെറ്റിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.vietjetair.com വഴിയോ മൊബൈല്‍ ആപ്പിലൂടെയോ ബുക്കിങ് നടത്താനാകും.
Comments (0)