
Bringing Dangerous Items Dubai Stadiums: യുഎഇയിലെ സ്റ്റേഡിയങ്ങളില്‍ അപകടകരമായ വസ്തുക്കളുമായി എത്തിയാൽ 30,000 ദിർഹം പിഴ
Bringing Dangerous Items Dubai Stadiums ദുബായ്: സ്റ്റേഡിയങ്ങളില്‍ അപകടകരമായ വസ്തുക്കളുമായി എത്തിയാല്‍ 30,000 ദിര്‍ഹം പിഴ ഇടാക്കും. ദുബായിലെ സ്റ്റേഡിയങ്ങളില്‍ പടക്കങ്ങൾ, ആയുധങ്ങൾ എന്നിവ ഉൾപ്പടെയുള്ള അപകടകരമായ വസ്തുക്കളുമായി പ്രവേശിക്കുന്നവർക്ക് 5000 മുതൽ 30,000 ദിർഹം വരെ പിഴ ലഭിക്കുമെന്നും നിയമലംഘകർക്ക് ഒരുമാസം മുതൽ മൂന്നുമാസം വരെ തടവുശിക്ഷയ ലഭിക്കുകയും ചെയ്യും. ഫുട്‌ബോൾ മത്സരത്തിനിടെ അപകടകരമായ വസ്തുക്കൾ ഉപയോഗിച്ചതിന് രണ്ട് കാണികളെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യാഴാഴ്ച അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുന്നറിയിപ്പ് നൽകിയത്. ആരാധകരുടെ ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റങ്ങൾ സ്റ്റേഡിയത്തിലുള്ളവർക്ക് അപകടസാധ്യതയുണ്ടാക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe നിരോധിത വസ്തുക്കൾ ഉപയോഗിക്കുന്നതിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അനുമതിയില്ലാതെ സ്റ്റേഡിയത്തിൽ പ്രവേശിക്കരുതെന്നും കായിക സൗകര്യങ്ങളുടെയും മത്സരങ്ങളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട 2014-ലെ ഫെഡറൽ നിയമം എല്ലാവരും പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. സ്റ്റേഡിയത്തിലോ മറ്റു കാണികൾക്കു നേരെയോ ഏതെങ്കിലും തരത്തിലുള്ള പദാർഥങ്ങളോ ദ്രാവകങ്ങളോ എറിയുക, മോശം ഭാഷയും ആംഗ്യങ്ങളും ഉപയോഗിക്കുക, അക്രമം നടത്തുകയോ അല്ലെങ്കിൽ അതിനായി പ്രേരിപ്പിക്കുകയോ ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്നവർക്കും പിഴയും ജയിൽ ശിക്ഷയും നൽകും.
Comments (0)