
Women Arrested with Hybrid Ganja: വിമാനത്താവളത്തില്‍നിന്ന് കടുപ്പമേറിയ കഞ്ചാവുമായി യുവതികള്‍ അറസ്റ്റില്‍
Women Arrested with Hybrid Ganja കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 44 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവതികള്‍ അറസ്റ്റില്‍. തായ് എയർവേയ്‌സ് വിമാനത്തിൽ ബാങ്കോക്കിൽ നിന്നെത്തിയ മുംബൈ സ്വദേശിനികളായ സഫ റാഷിദ്, ഷസിയ അമർ എന്നിവരാണ് ഒന്നര കിലോ കഞ്ചാവുമായി കസ്റ്റംസിന്‍റെ പിടിയിലായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe സഫയുടെ കൈവശം 754 ഗ്രാം കഞ്ചാവും ഷസിയയുടെ പക്കൽ 750 ഗ്രാം കഞ്ചാവുമാണ് ഉണ്ടായിരുന്നത്. കസ്റ്റംസ് നടത്തിയ പരിശോധനയിൽ ബാഗേജിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് പിടികൂടിയത്. ഇരുവരെയും അങ്കമാലി കോടതിയിൽ ഹാജരാക്കി.
Comments (0)