Posted By saritha Posted On

Factory Fire in UAE: യുഎഇയിലെ വ്യവസായമേഖലയിൽ വൻ അഗ്നിബാധ: ഫാക്ടറി പൂർണമായി കത്തിനശിച്ചു

Factory Fire in UAE ഉമ്മുൽഖുവൈൻ: യുഎഇയിലെ വ്യവസായമേഖലയിലുണ്ടായ വന്‍ അഗ്നിബാധയില്‍ ഫാക്ടറി പൂര്‍ണമായി കത്തിനശിച്ചു. ഉമ്മമുൽഖുവൈനിലെ ഉമ്മുൽ തൌബ് വ്യവസായമേഖലയിലെ ഫാക്ടറിയിലാണ് അഗ്നിബാധ ഉണ്ടായത്. ആർക്കും പരിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, ഫാക്ടറി പൂർണമായും കത്തിനശിച്ചു. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗം രക്ഷാപ്രവർത്തനം നടത്തി. ഫാക്ടറിയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ച ശേഷം തീ അണച്ചു. സിവിൽ ഡിഫൻസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഡോ. ജാസിം മുഹമ്മദ് അൽ മർസൂഖി, ഉമ്മുൽ ഖുവൈൻ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രി. ഡോ. സലേം ഹമദ് ബിൻ ഹംദ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe റാസ് അൽ ഖൈമ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും പങ്കെടുത്തു. ഉമ്മുൽ ഖുവൈനിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ സെന്‍റർ, ഉമ്മുൽ ഖുവൈൻ മുനിസിപ്പാലിറ്റി, യൂണിയൻ വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി, നാഷണൽ ആംബുലൻസ് എന്നിവയിൽനിന്ന് അധികസഹായവും ലഭിച്ചു. തീ പിടിത്തത്തി്ന്‍റെ കാരണം പോലീസ് അന്വേഷിക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *