Posted By saritha Posted On

Sharjah Ramadan Nights: വാങ്ങാം കുറഞ്ഞ വിലയില്‍; 75 ശതമാനം വരെ വിലക്കുറവ്

Sharjah Ramadan Nights ഷാര്‍ജ: ഷാര്‍ജ എക്സ്പോ സെന്‍ററില്‍ റമദാന്‍ നൈറ്റ്സ് പ്രദര്‍ശനത്തിന് തുടക്കമായി. പ്രദര്‍ശനത്തിന്‍റെ 42ാമത് പതിപ്പില്‍ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കുറവും ആഘോഷപരിപാടികളും ഉണ്ടാകും. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പിന്തുണയോടെ ഷാർജ എക്സ്പോ സെന്‍ററാണ് റംസാൻ നൈറ്റ്‌സ് സംഘടിപ്പിക്കുന്നത്. ഈ മാസം 30 വരെ റമദാന്‍ നൈറ്റ്സ് നീണ്ടുനിൽക്കും. പ്രമുഖ റീട്ടെയിലർമാരും അന്താരാഷ്ട്ര – പ്രാദേശികതലത്തിൽനിന്നുള്ള 500 ബ്രാൻഡുകളും 200 ലേറെ പ്രദർശകരും പങ്കെടുക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe വിനോദ വിജ്ഞാന പരിപാടികൾക്കൊപ്പം ഷോപ്പിങ് രംഗത്തെ ഏറ്റവും മികച്ച അനുഭവം സമ്മാനിക്കുന്ന തരത്തിലാണ് പ്രദർശനമൊരുക്കിയിരിക്കുന്നത്. വൈവിധ്യമാർന്ന നാടൻ കലാപ്രകടനങ്ങൾ, സാംസ്കാരിക പരിപാടികൾ, മത്സരങ്ങൾ എന്നിവയെല്ലാം ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാം. കൂടാതെ, പ്രത്യേകമായി ഇഫ്താർ കോർണറും ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത വസ്ത്രങ്ങൾ, ഉപകരണങ്ങൾ, കരകൗശല വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, പാനീയങ്ങൾ, ജനപ്രിയ റമദാൻ വിഭവങ്ങൾ എന്നിവയെല്ലാം വിൽപ്പനക്കെത്തിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *