Posted By saritha Posted On

Street Vendors Arrest: യുഎഇ: റമദാന്‍ മാസത്തില്‍ ലൈസന്‍സില്ലാതെ ഭക്ഷണം വിറ്റ 10 തെരുവ് കച്ചവടക്കാരെ അധികൃതര്‍ അറസ്റ്റ് ചെയ്തു

Street Vendors Arrest ദുബായ്: സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് പൊതുസ്ഥലങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന പത്ത് അനധികൃത തെരുവ് കച്ചവടക്കാരെ ദുബായ് പോലീസ് പിടികൂടി. ശരിയായ ലൈസൻസുകളോ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയോ പ്രവർത്തിച്ചിരുന്ന ഈ കച്ചവടക്കാർ സമൂഹത്തിന് അപകടസാധ്യതകൾ സൃഷ്ടിച്ചിരുന്നതായി കണ്ടെത്തി. റമദാൻ പ്രചാരണത്തിന്‍റെ ഭാഗമായാണ് അറസ്റ്റ് നടന്നത്. ഇത്തരം പ്രവർത്തനങ്ങൾ സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുകയും പൊതുനിരത്തുകളിലും ഇടവഴികളിലും അനിയന്ത്രിതമായ താത്കാലിക വിപണികൾ സൃഷ്ടിക്കുന്നതിലൂടെ നഗരത്തിന്‍റെ ആകർഷണീയതയെ മങ്ങലേല്‍പ്പിക്കുകയും ചെയ്യുന്നെന്ന് അധികൃതർ എടുത്തുകാട്ടി. ദുബായ് പോലീസ് പൊതു സുരക്ഷ ഉയർത്തിപ്പിടിക്കുന്നതിന്‍റെ ഭാഗമായാണ് അനധികൃത കച്ചവടക്കാർക്കെതിരായ നടപടിയെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ക്രിമിനൽ പ്രതിഭാസ വകുപ്പിന്‍റെ ഡെപ്യൂട്ടി ഡയറക്ടർ കേണൽ അഹമ്മദ് അൽ അദീദി പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
“ഈ അനധികൃത വിൽപ്പനക്കാർ ലേബർ അക്കാഡമേഷൻ ഏരിയകൾക്ക് സമീപമാണ് പ്രവർത്തിക്കുന്നത്. അവിടെ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷ്യ ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകർഷിക്കുന്നതായി” കേണൽ അൽ അദീദി മുന്നറിയിപ്പ് നൽകി. ലൈസൻസില്ലാത്ത തെരുവ് കച്ചവടക്കാരിൽ നിന്നോ പൊതു ഇടങ്ങളിൽ ഭക്ഷ്യ ഉത്പന്നങ്ങൾ വിൽക്കുന്ന നിയന്ത്രണമില്ലാത്ത വാഹനങ്ങളിൽ നിന്നോ സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കണമെന്നും പകരം ഭക്ഷണഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ അംഗീകൃത ബിസിനസുകളെ ആശ്രയിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *