Posted By saritha Posted On

Saudi Arabia Eid Al Fitr Holidays: സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ; എട്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഈ ഗള്‍ഫ് രാജ്യം

Saudi Arabia Eid Al Fitr Holidays റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) അവധി പ്രഖ്യാപിച്ചു. മാർച്ച് 29 (റമസാൻ 29) മുതലാണ് അവധി പ്രഖ്യാപിച്ചത്. ഇത്തവണ അഞ്ച് ദിവസമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സൗദി മാനവ – വിഭവ – സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 29 മുതൽ ഏപ്രിൽ രണ്ട് വരെയാണ് അവധിയെങ്കിലും അടുത്തദിവസം മുതൽ വാരാന്ത്യഅവധി തുടങ്ങും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe അതിനാല്‍, പ്രവാസികള്‍ ഏപ്രിൽ മൂന്നിന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ്. വെള്ളിയാഴ്ച മുതൽ സാധാരണ അവധി തുടങ്ങുന്നതിനാൽ വാരാന്ത്യദിനങ്ങളുടെ ആനുകൂല്യം കൂടി സ്വകാര്യമേഖലയിലുള്ളവർക്ക് ലഭിക്കും. അങ്ങനെയെങ്കിൽ മൊത്തം എട്ട് ദിവസം ഈദ് അവധി ലഭിക്കാന്‍ സാധ്യതയുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *