Posted By ashwathi Posted On

Visa Free Countries; പ്രവാസികൾക്ക് യുഎഇയിൽ നിന്നും വിസയില്ലാതെ യാത്ര ചെയ്യാം; ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ മതി

Visa Free Countries; യുഎഇയിൽ നിന്ന് വിദേശ യാത്ര ആഗ്രഹിക്കുന്നുണ്ടോ? പക്ഷെ വിസയുമായി ബന്ധപ്പെട്ട വിഷയങ്ങൾ യാത്രകൾക്ക് തടസ്സമാകുന്നുണ്ടോ? എങ്കിൽ വിസയുമായി ബന്ധപ്പെട്ട ഇക്കാര്യഹ്ങൾ അറിഞ്ഞിരുന്നാൽ യാത്രകൾ എളുപ്പത്തിൽ പ്ലാൻ ചെയ്യാം. നിരവധി രാജ്യങ്ങൾ യുഎഇ നിവാസികൾക്ക് യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. വിസ അംഗീകാരങ്ങൾക്കായി കാത്തിരിക്കാതെ, ലോകത്തിലെ അപൂർവ കാഴ്ചകൾ കാണാനുള്ള അവസരമുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe യുഎഇ സ്വദേശികൾക്കും പ്രവാസി താമസക്കാർക്കും അവരുടെ പാസ്‌പോർട്ട് പരിഗണിക്കാതെയോ, വിസയില്ലാതെയോ വിസ ഓൺ അറൈവൽ വഴിയോ യാത്ര ചെയ്യാൻ കഴിയുന്ന 9 സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

മാലിദ്വീപ്

എല്ലാ രാജ്യങ്ങളിലെ യാത്രക്കാർക്കും 30 ദിവസത്തെ വിസ ഓൺ അറൈവൽ നൽകുന്ന ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ് മാലിദ്വീപ്.
ശാന്തമായ ബീച്ചുകൾക്കും നീല ജലാശയങ്ങൾക്കും പുറമേ, പള്ളികൾ, മത്സ്യ മാർക്കറ്റുകൾ, പവിഴപ്പുറ്റുകൾ കൊണ്ടും പ്രശസ്തമാണ് ഇവിടം.

ജോർജിയ

യുഎഇ നിവാസികൾക്ക് ജോർജിയയിൽ പ്രവേശിക്കാൻ വിസ വേണ്ട. 90 ദിവസം വരെ വിസ ഇല്ലാതെ താമസിക്കാം. യൂറോപ്പിന്റെയും ഏഷ്യയുടെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ മനോഹര രാജ്യം യുഎഇയിൽ നിന്നുള്ള സഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്ഥലമാണ്. പർവതങ്ങൾ, കരിങ്കടൽ ബീച്ചുകൾ, ചരിത്രപ്രാധാന്യമുള്ള പട്ടണങ്ങൾ എന്നിവ ഇവിടെയുണ്ട്.

ഉസ്ബെക്കിസ്ഥാൻ

മധ്യേഷ്യൻ രാജ്യമായ ഉസ്ബെക്കിസ്ഥാൻ യുഎഇ നിവാസികൾക്ക് വിസ ഓൺ അറൈവൽ അനുവദിക്കുന്നു. വിസയില്ലാതെ 30 ദിവസം വരെ രാജ്യത്ത് താമസിക്കാം. പ്രശസ്തമായ താഷ്കന്റ് ടവറും ചരിത്ര മ്യൂസിയങ്ങളും ഉള്ള തലസ്ഥാനമായ താഷ്കന്റും ബ്ലൂ മോസ്ക് അടക്കം മനോഹരമായ പള്ളികളും ശവകുടീരങ്ങളും ഉള്ള സമർഖണ്ഡും ഉൾപ്പെടുന്നു.

കെനിയ

ലോകത്തെങ്ങുമുള്ള സന്ദർശകർക്ക് 2024 ജനുവരി മുതൽ വിസ ആവശ്യമില്ലാത്ത രാജ്യമാണ് കെനിയ. 2023-ലായിരുന്നു ഈ പ്രഖ്യാപനം രാജ്യം നടത്തിയത്. ഈ ആഫ്രിക്കൻ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ടൂറിസം വ്യവസായം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യൻ മഹാസമുദ്ര തീരപ്രദേശത്ത് ബീച്ച് അവധിക്കാലവും ഉൾനാടൻ വന്യജീവി സഫാരികളും ഏറെ ആകർഷിക്കും.

അസർബെയ്ജാൻ

അസർബെയ്ജാനിൽ യുഎഇ നിവാസികൾക്ക് വീസ ഓൺ അറൈവൽ ലഭിക്കും. വിസ ഇഷ്യൂ ചെയ്ത തീയതി മുതൽ ഒരു മാസത്തേയ്ക്ക് സാധുതയുള്ളതാണ്. എങ്കിലും 15 ദിവസത്തിൽ കൂടുതൽ താമസിക്കണമെങ്കിൽ സ്റ്റേറ്റ് മൈഗ്രേഷൻ സർവീസിൽ റജിസ്ട്രേഷൻ ചെയ്യണം. സർക്കാർ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യത്ത് താമസിക്കുന്ന ഹോട്ടലിന് ഇത് ചെയ്യാൻ നിങ്ങളെ സഹായിക്കാനാകും.

സീഷെൽസ്

ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപസമൂഹ രാഷ്ട്രമായ സീഷെൽസിലേക്ക് മിക്ക രാജ്യക്കാർക്കും വിസ ആവശ്യമില്ല. സാധുവായ യാത്രാ രേഖകളും മടക്കയാത്രാ ടിക്കറ്റും കാണിച്ചാൽ യാത്രക്കാർക്ക് രാജ്യത്ത് എത്തുമ്പോൾ ഒരു പ്രവേശന പെർമിറ്റ് മാത്രമേ നൽകുന്നുള്ളൂ. അതിമനോഹരമായ ബീച്ചുകൾ, പവിഴപ്പുറ്റുകൾ, വന്യജീവികൾ – ഭീമൻ ആമകൾ ഉൾപ്പെടെ സീഷെൽസ് പ്രശസ്തമാണ്.

ഇന്തൊനീഷ്യ

97 രാജ്യങ്ങളിൽ നിന്നുള്ള യുഎഇ നിവാസികൾക്ക് ഇന്തൊനീഷ്യയിൽ ഇലക്ട്രോണിക് വീസ ഓൺ അറൈവൽ (e-VoA) ലഭിക്കും. യാത്രക്കാർക്ക് മുഴുവൻ നടപടികളും ഓൺലൈനായി പൂർത്തിയാക്കാനും പുറപ്പെടുന്നതിന് മുൻപ് മുൻകൂട്ടി അംഗീകാരം ലഭിച്ച ഇ-വിഒഎ(വീസ ഓൺ അറൈവൽ)) സ്വീകരിക്കാനും കഴിയും. യാത്രയ്ക്ക് മുൻപ് ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ച്, ആവശ്യമായ ഫീസ് ഓൺലൈനായി അടച്ചാൽ വിഎഫ്എസ് ഗ്ലോബൽ വെബ്‌സൈറ്റ് വഴി പെർമിറ്റ് ലഭിക്കും.

നേപ്പാൾ

ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യം യുഎഇ നിവാസികൾക്ക് വിസ ഓൺ അറൈവൽ വാഗ്ദാനം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ എവറസ്റ്റിന്റെ ആസ്ഥാനമെന്നതിന് പുറമേ, ഒട്ടേറെ മനോഹരമായ ബുദ്ധ, ഹിന്ദു ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ശാന്തമായ വിനോദയാത്രകൾ, രുചികരമായ തെരുവ് ഭക്ഷണം, ആതിഥ്യമര്യാദ എന്നിവയ്ക്കും നേപ്പാൾ പേരുകേട്ടതാണ്.

അർമേനിയ

സാധുവായ എമിറേറ്റ്സ് ഐഡി ഉള്ള, 50-ലേറെ രാജ്യങ്ങളിൽ നിന്നുള്ള (ഇന്ത്യ, ഈജിപ്ത്, ഇറാഖ്, മൊറോക്കോ, ഫിലിപ്പീൻസ് ഉൾപ്പെടെ) പൗരന്മാർക്ക് അർമേനിയയിൽ വിസ ഓൺ അറൈവൽ ലഭിക്കും. പുരാതന ആശ്രമങ്ങളും ചരിത്ര സ്ഥലങ്ങളുമുള്ള സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകവും രാജ്യത്തിനുണ്ട്. ഈ രാജ്യത്ത് മറഞ്ഞിരിക്കുന്ന രത്നങ്ങളും മനോഹരമായ വിനോദയാത്രകളും സഞ്ചാരികൾക്ക് അപൂർവാനുഭവം സമ്മാനിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *