Posted By saritha Posted On

CPO Arrested Bribe: ‘പാസ്പോര്‍ട്ട് വെരിഫിക്കേഷന് കൈക്കൂലി വേണം’; സിവില്‍ പോലീസ് ഓഫിസര്‍ അറസ്റ്റിൽ

CPO Arrested Bribe വരാപ്പുഴ പാസ്പോർട്ട് വെരിഫിക്കേഷന് കൈക്കൂലി വാങ്ങിയ സിവിൽ പോലീസ് ഓഫിസർ അറസ്റ്റില്‍. വിജിലൻസ് ‘ഓപ്പറേഷൻ സ്പോട് ട്രാപ് ’ കെണിയിലാണ് പോലീസ് ഓഫിസര്‍ അറസ്റ്റിലായത്. വരാപ്പുഴ പോലീസ് സ്റ്റേഷനിലെ സിപിഒ എൽദോ പോൾ ആണ് അറസ്റ്റിലായത്. കൊങ്ങോർപ്പിള്ളി സ്വദേശിയായ പരാതിക്കാരൻ കഴിഞ്ഞ ആഴ്ചയാണ് പാസ്പോർട്ടിന് അപേക്ഷിച്ചത്. കഴിഞ്ഞ ദിവസം പരാതിക്കാരന്‍റെ ഫോണിലേക്ക് വന്ന മിസ്ഡ് കോളിൽ തിരികെ വിളിച്ചപ്പോൾ വരാപ്പുഴ സ്റ്റേഷനിലെ സിപിഒ ആണെന്നും പാസ്പോർട്ട് വെരിഫിക്കേഷന് നേരിട്ട് കാണണമെന്നും അറിയിച്ചു. ഇന്നലെ രാവിലെ വീണ്ടും വിളിച്ചപ്പോൾ വരാപ്പുഴയിൽ കാണാമെന്നും വെരിഫിക്കേഷൻ നടത്തുന്നതിനായി 500 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഈ വിവരം പരാതിക്കാരൻ വിജിലൻസ് മധ്യമേഖല സൂപ്രണ്ടിനെ അറിയിക്കുകയും ഇതേതുടര്‍ന്ന്, എറണാകുളം വിജിലൻസ് യൂണിറ്റ് ഡപ്യൂട്ടി പോലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ വിജിലൻസ് സംഘം ‘ഓപ്പറേഷൻ സ്പോട് ട്രാപ് ’ കെണിയൊരുക്കുകയും ചെയ്തു. വൈകിട്ട് 4.30ന് ചെട്ടിഭാഗം മാർക്കറ്റിനു സമീപം പരാതിക്കാരനിൽനിന്നു കൈക്കൂലി വാങ്ങുന്നതിനിടെ എൽദോ പോളിനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു. ഇന്നു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.അഴിമതി സംബന്ധിച്ച വിവരങ്ങൾ ടോൾ ഫ്രീ നമ്പറായ 1064, വാട്സാപ് നമ്പർ 94477 89100 അറിയിക്കണമെന്നു വിജിലൻസ് വിഭാഗം അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *