
Car Crash Death UAE: യുഎഇ: ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ പോകവെ അപകടം, മൂന്ന് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം
Car Crash Death UAE അബുദാബി: ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ പോയ മൂന്ന് കൗമാരക്കാര്‍ കാര്‍ അപകടത്തില്‍ മരിച്ചു. മാർച്ച് 17 തിങ്കളാഴ്ച വൈകുന്നേരം വാദി അൽ ഹെലോയിലുണ്ടായ വാഹനാപകടത്തിലാണ് ദാരുണസംഭവം. മരിച്ച മൂന്നുപേരും 15 നും 18 നും ഇടയിൽ പ്രായമുള്ള ഒരേ എമിറാത്തി കുടുംബത്തിലെ അംഗങ്ങളാണ്. അമിത വേഗതയാണ് അപകടത്തിലേക്ക് കലാശിച്ചത്. വാഹനം പലതവണ മറിഞ്ഞ് തീപിടിച്ചാണ് അപകടം ഉണ്ടായത്. ഇഫ്താർ വിരുന്നിനായി സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം നടന്നതെന്ന് ഷാർജ പോലീസ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഇവരിൽ രണ്ടുപേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൂന്നാമൻ ചൊവ്വാഴ്ച രാവിലെ കൽബ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. റമദാനിൽ ഇഫ്താറിന് മുന്‍പ് പലരും ലക്ഷ്യസ്ഥാനങ്ങളിലെത്താൻ തിരക്കുകൂട്ടുമ്പോൾ, വാഹനമോടിക്കുന്നവർ, പ്രത്യേകിച്ച് യുവാക്കളായ ഡ്രൈവർമാർ, ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Comments (0)