Posted By saritha Posted On

Gold Demand in UAE: യുഎഇയില്‍ സ്വര്‍ണനിരക്ക് കുതിക്കുന്നതിനിടെ ഈഗണത്തില്‍ വരുന്ന സ്വർണാഭരണങ്ങൾക്ക് ആവശ്യക്കാർ ഏറെ; കാരണമിതാണ് !

Gold Demand in UAE അബുദാബി: യുഎഇയിലെ സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയതോടെ, ആഭരണ വ്യാപാരികൾ അവരുടെ മുൻഗണനകൾ മാറ്റുകയാണ്. പരമ്പരാഗത 22 കാരറ്റ്, 24 കാരറ്റ് സ്വർണത്തേക്കാൾ 18 കാരറ്റ് സ്വർണത്തിന് ഡിമാൻഡ് വർധിക്കുന്നതായി ചില്ലറ വ്യാപാരികൾ പറയുന്നു. വരാനിരിക്കുന്ന ഈദ് അൽ ഫിത്തർ ആഘോഷത്തിനായി താങ്ങാനാവുന്ന വിലയുള്ളതുമായ ഓപ്ഷനുകളിലേക്ക് ശ്രദ്ധേയ മാറ്റം വന്നിട്ടുണ്ടെന്ന് ആഭരണവ്യാപാരികളും കട ഉടമകളും റിപ്പോർട്ട് ചെയ്യുന്നു. ഡയാൻ ജ്വല്ലറിയുടെ സ്ഥാപകനായ രാഹുൽ സാഗർ പറയുന്നതനുസരിച്ച്, കുത്തനെ ഉയരന്ന സ്വർണവിലകൾക്കിടയില്‍ ലൈറ്റ് വെയ്റ്റ് ശേഖരണങ്ങളോടുള്ള താത്പര്യം വർധിച്ചുവരികയാണ്. “കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ലൈറ്റ് വെയ്റ്റ് ആഭരണങ്ങളിലേക്കുള്ള വ്യക്തമായ മാറ്റം ശ്രദ്ധിക്കപ്പെട്ടു,” അദ്ദേഹം പറഞ്ഞു. ഗോൾഡ് സൂക്ക് പോലുള്ള പരമ്പരാഗത സ്വർണവിപണികളിൽ 22 കാരറ്റ് സ്വർണം ഇപ്പോഴും പ്രബലമായി തുടരുമ്പോൾ, ബൊട്ടീക്ക് സ്റ്റോറുകളിൽ, പ്രത്യേകിച്ച് ദീർഘകാലമായി യുഎഇയിൽ താമസിക്കുന്നവർക്കിടയിൽ, 18 കാരറ്റ് സ്വർണം കൂടുതൽ ജനപ്രിയമാണെന്ന് സാഗർ ചൂണ്ടിക്കാട്ടി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe സ്വർണവില ഉയർന്നതോടെ, സമ്മാനങ്ങൾക്കും ഇടയ്ക്കിടെ ധരിക്കുന്നതിനും 18 കാരറ്റ് ആഭരണങ്ങൾ മിക്കവരുടെയും ചോയ്സായി മാറിയിരിക്കുന്നു. സ്വർണവിലയിലെ വർധനവിനിടയിൽ, ആഘോഷങ്ങള്‍ക്കായുള്ള വാങ്ങൽ രീതികളിൽ ഉപഭോക്താക്കൾ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് ഗോൾഡ് ആൻഡ് ഡയമണ്ട് പാർക്കിലെ ഗോൾഡ് ആൻഡ് ജെംസ് ഗാലറിയുടെ മാനേജിങ് ഡയറക്ടർ അസിം ദാമുദി പറഞ്ഞു. ഈദ് ആഭരണ സമ്മാനങ്ങൾക്കായി ശരാശരി ചെലവഴിക്കുന്ന തുക 1,000 ദിർഹത്തിനും 1,800 ദിർഹത്തിനും ഇടയിലാണെന്ന് ദാമുദി പറയുന്നു. പെൻഡന്‍റുകൾ, കമ്മലുകൾ, വളകൾ എന്നിവയാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഇനങ്ങൾ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *