Posted By saritha Posted On

Indian Doctor Lost Money UAE: ശസ്ത്രക്രിയ നടത്തുന്നതിനിടെ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, 14 ട്രാന്‍സാക്ഷനുകള്‍, ഇന്ത്യക്കാരിയായ പ്രവാസിയ്ക്ക് നഷ്ടമായത്…

Indian Doctor Lost Money UAE: ദുബായ്: യുഎഇയിൽ ക്രെഡിറ്റ് കാർഡ് തട്ടിപ്പിനിരയായി ഇന്ത്യൻ പ്രവാസി. 60കാരിയായ ഇന്ത്യക്കാരി വനിതാ ഡോക്ടർക്കാണ് ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെ 1,20,000 ദിർഹം നഷ്ടമായത്. ശസ്ത്രക്രിയ നടത്തുന്നതിനിടെയിലാണ് ക്രെഡിറ്റ് കാർഡിലൂടെ ഇടപാടുകൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത്തരത്തില്‍ 14 അനധികൃത ഇടപാടുകളാണ് നടന്നത്. ഒരു ഇന്‍റർനാഷണൽ ബാങ്കിന്‍റെ ക്രെഡിറ്റ് കാർഡ് ആയിരുന്നു ഇവർ ഉപയോ​ഗിച്ചിരുന്നത്. കാർഡ് എപ്പോഴും തന്‍റെ കൈവശമാണ് സൂക്ഷിച്ചിരിക്കുകയെന്നും ക്രെഡിറ്റ് കാർഡിന്റെ രേഖകൾ ഉപയോ​ഗിച്ച് ഒരു സംവിധാനത്തിലും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഡോക്ടർ പറയുന്നു. എന്നിട്ടും ഏഴ് മണിക്കൂറിനുള്ളിൽ വിവിധ ട്രാൻസാക്ഷനുകള്‍ നടന്നു. ദുബായ് മാൾ, ഷാർജയിലെ സ്റ്റോറുകൾ എന്നിങ്ങനെ പലയിടങ്ങളിൽ നിന്നുമായാണ് ഇടപാടുകൾ നടന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe അതിൽ മിക്കതും 10,000 ദിർഹത്തിൽ കൂടുതലുള്ള തുകയുടേതുമായിരുന്നെന്ന് അവർ വ്യക്തമാക്കി. ഇടപാടുകളിൽ രണ്ടെണ്ണം കുവൈത്തി ദിനാറിലായിരുന്നു. ഇതിന് ഒടിപി ആവശ്യമില്ലെന്നും ഡോക്ടർ പറഞ്ഞു. താൻ നടത്തിയ തുടർച്ചയായ ശ്രമങ്ങളുടെ ഫലമായാണ് ആപ്പിൾ പേ വഴിയാണ് അനധികൃത ഇടപാടുകൾ നടന്നതെന്ന് ബാങ്ക് അറിയിച്ചത്. താൻ കാ​ർഡ് ആപ്പിൾ പേയുമായി ലിങ്ക് ചെയ്തിട്ടില്ലെന്ന് ഡോക്ടറും വിവരങ്ങൾ ബന്ധിപ്പിച്ചിട്ടില്ലെന്ന് ആപ്പിൾ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *