
Delhi Cloud Seeding: വായുമലിനീകരണം പരിധിവിട്ടു; യുഎഇയില്‍ പെയ്യിച്ച കൃത്രിമ മഴ ഡല്‍ഹിയിലും?
Delhi Cloud Seeding ന്യൂഡല്‍ഹി: യുഎഇയില്‍ പരീക്ഷിച്ച് വിജയിച്ച കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യതകള്‍ തേടി രാജ്യതലസ്ഥാനം. വായു മലിനീകരണം പരിധിവിട്ടതോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നീക്കങ്ങള്‍ ഊര്‍ജിതമാക്കിയത്. കൃത്രിമ മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ മനുഷ്യര്‍ക്ക് ദോഷമുണ്ടാക്കുമോ എന്ന റിപ്പോര്‍ട്ട് തയറാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഈ റിപ്പോര്‍ട്ട് കിട്ടുന്നതിന് അനുസരിച്ച് ബാക്കി നടപടികള്‍ കൈക്കൊള്ളും. ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളില്‍ കൃത്രിമ മഴ പെയ്യിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധന നടത്തും. വ്യാപകമായി മഴ പെയ്യിക്കുന്ന കാര്യം പരിശോധന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കുമെന്നും പരിസ്ഥിതി മന്ത്രി മജീന്ദര്‍സിങ് സിര്‍സ വ്യക്തമാക്കി. ഡല്‍ഹിയില്‍ വായു മലിനീകരണം അപകടകരമായ തോതിലാണെങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഭേദപ്പെട്ട അവസ്ഥയിലാണെന്നെന്ന് സിര്‍സ കൂട്ടിച്ചേര്‍ത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങളെ ക്രിയാത്മകമായി ഉപയോഗിച്ച് മഴ പെയ്യിക്കുവാനുള്ള സാങ്കേതികവിദ്യയാണ് ക്ലൗഡ് സീഡിങ്. ജലക്ഷാമത്തിന് പരിഹാരമായാണ് ക്ലൗഡ് സീഡിങ് വികസിപ്പിച്ചെടുത്തത്. 1946ല്‍ അമേരിക്കയിലാണ് ഇതിനായുള്ള ആദ്യശ്രമം തുടങ്ങിയത്. വിന്‍സന്‍റ് ജെ ഷഫര്‍ എന്ന ശാസ്ത്രജ്ഞനായിരുന്നു ക്ലൗഡ് സീഡിങ്ങിന് പിന്നില്‍. ഇപ്പോള്‍ വിവിധ രാജ്യങ്ങള്‍ വ്യത്യസ്ത രീതികളായി കൃത്രിമ മഴ പെയ്യിക്കാനായി ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലൊരു പരീക്ഷണമാണ് 2021 ജൂലൈയില്‍ യു.എ.ഇ വിജയകരമായി പരീക്ഷിച്ചത്. പെയ്യാതെ പോകുന്ന മേഘങ്ങളിലേക്ക് രാസവസ്തുക്കള്‍ വിതറി ഘനീഭവിപ്പിച്ച് മഴ പെയ്യിക്കുന്ന രീതിയാണിത്. 2023ല്‍ 242 ക്ലൗഡ് സീഡിങ് പദ്ധതികള്‍ യു.എ.ഇ നടപ്പാക്കി. ഡ്രോണുകള്‍ ഉപയോഗിച്ചാണ് യുഎഇ ഈ പ്രക്രിയ ചെയ്യുന്നത്. മേഘങ്ങളുടെ കൂട്ടങ്ങളിലേക്ക് ഡ്രോണുകളെ വേഗത്തില്‍ കടത്തിവിട്ട് ‘ഇലക്ട്രിക് ഷോക്ക്’ നല്‍കുന്നു. ഇതോടെ മേഘങ്ങളിലെ വെള്ളത്തുള്ളികള്‍ പരസ്പരം ഒട്ടുകയും അവ വലിയ തുള്ളികളായി മാറുകയും മഴയായി പെയ്യുകയും ചെയ്യുന്നു. ഡല്‍ഹിയില്‍ ഏതു തരത്തിലാണ് മഴ പെയ്യിക്കുകയെന്ന കാര്യം ഇതുവരെ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Comments (0)