
Worker Drowns Death: യുഎഇ: വാട്ടർ ടാങ്കിൽ വീണ് തൊഴിലാളി മുങ്ങിമരിച്ചു; സംഭവത്തില്‍ അന്വേഷണം
Worker Drowns Death ഷാര്‍ജ: വാട്ടര്‍ ടാങ്കില്‍ വീണ് തൊഴിലാളി മുങ്ങിമരിച്ചു. 28കാരനായ ആഫ്രിക്കന്‍ തൊഴിലാളിയാണ് മുങ്ങിമരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അൽ മദാം പ്രദേശത്തെ ഒരു ഫാമിലെ വാട്ടർ ടാങ്കിൽ വീണാണ് മരിച്ചത്. ബുധനാഴ്ച ഒരു സഹപ്രവർത്തകൻ ഇരയെ കണ്ടെത്തി ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചെന്ന് അധികൃതർ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഷാർജ പോലീസിന്‍റെ ഫോറൻസിക് ലബോറട്ടറി, ക്രൈം സീൻ യൂണിറ്റ്, പട്രോളിങ് എന്നിവയിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം സ്ഥലത്തെത്തിയപ്പോൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് തെളിവുകളും വിരലടയാളങ്ങളും ശേഖരിച്ചതായും ഇരയുടെ സഹപ്രവർത്തകരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായും അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)