
Fake Umrah Hajj Visa Arrest: ഒരിക്കലും യാഥാര്‍ഥ്യമാകാത്ത തീര്‍ഥാടന പാക്കേജുകള്‍; വ്യാജ ഉംറ, ഹജ് വിസകൾ വിൽക്കാൻ ശ്രമിച്ച സംഘം യുഎഇയില്‍ പിടിയിൽ
Fake Umrah Hajj Visa Arrest ദുബായ്: സമൂഹമാധ്യമത്തിലൂടെ വ്യാജ ഉംറ, ഹജ് വിസകൾ വിൽക്കാൻ ശ്രമിച്ച സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. കുറഞ്ഞനിരക്കുകളും എളുപ്പത്തിൽ ബാങ്ക് ഇടപാട് പേയ്‌മെന്‍റുകളും വാഗ്ദാനം ചെയ്ത് ആളുകളെ വശീകരിച്ചായിരുന്നു തട്ടിപ്പ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. അനൗദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ ഒരിക്കലും നടക്കാത്ത വ്യാജ തീർഥാടന പാക്കേജുകളും വേഗത്തിലുള്ള വിസാ നടപടികൾ വാഗ്ദാനം ചെയ്തുമാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe പണം ലഭിച്ചുകഴിഞ്ഞാൽ തട്ടിപ്പുകാർ ഇരകളുടെ കോൺടാക്റ്റ് നമ്പറുകൾ ബ്ലോക്ക് ചെയ്യുകയും ഫണ്ടുകളുമായി അപ്രത്യക്ഷമാകുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Comments (0)