
Mistakenly Return Transferred Amount: യുഎഇ: അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയത് 80,000 ദിര്‍ഹം, പണം മുഴുവന്‍ ധൂര്‍ത്തടിച്ചു; കുടുങ്ങി…
Mistakenly Return Transferred Amount അബുദാബി: അബദ്ധത്തില്‍ അക്കൗണ്ടിലേക്കുവന്ന പണം മുഴുവന്‍ ധൂര്‍ത്തടിച്ചയാള്‍ക്ക് എട്ടിന്റെ പണി. 80,000 ദിര്‍ഹമാണ് അക്കൗണ്ടിലെത്തിയത്. ഇതു ദുരുപയോഗം ചെയ്തതിന് 80,000 ദിര്‍ഹം കൂടാതെ, നഷ്ടപരിഹാരമായി 5,000 ദിര്‍ഹവും കൂടെ തിരികെനല്കാന് യുവാവിന് നിര്‍ദേശം നല്കി. അബൂദബി ഫാമിലി, സിവില്‍, അഡ്മിനിസ്ട്രേറ്റിവ് കോടതിയാണ് നിര്‍ദേശിച്ചത്. അബദ്ധത്തില്‍ യുവാവിന്റെ അക്കൗണ്ടിലേക്കിട്ട പണം തിരികെ ചോദിച്ചിട്ടും നല്‍കാതെ വന്നതോടെ പരാതിക്കാരന് കോടതിയെ സമീപിക്കുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe പണം തിരികെ നല്‍കുന്നതുവരെ അഞ്ച് ശതമാനം പലിശ കണക്കുകൂട്ടണമെന്നും ഇതിനുപുറമെ 10,000 ദിര്‍ഹം നഷ്ടപരിഹാരം വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതിക്കാരന് കോടതിയെ സമീപിച്ചത്. തന്റേതല്ലാത്ത പണം അക്കൗണ്ടില്‍ എത്തിയിട്ടും ഇതു തിരികെ കൊടുക്കുന്നതില്‍ എതിര്‍കക്ഷി വീഴ്ച വരുത്തിയതായി കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പണം തിരികെ നല്‍കാനും 5,000 ദിര്‍ഹം പരാതിക്കാരന് വന്നുചേര്‍ന്ന ധാര്‍മിക, മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടത്.
Comments (0)