
Eid Al Fitr Holidays UAE: ‘ഹോട്ടലുകളെല്ലാം ഫുള്‍’; യുഎഇയിലെ ഈദുല്‍ ഫിത്തര്‍ അവധി ദിനങ്ങള്‍ ആസ്വദിക്കാം
Eid Al Fitr Holidays UAE ദുബായ്: വരാനിരിക്കുന്ന ഈദ് അല്‍ ഫിത്ര്‍ അവധിക്കാലത്ത് യുഎഇയിലുടനീളമുള്ള ഹോട്ടലുകളിൽ ശക്തമായ തിരക്ക് പ്രതീക്ഷിക്കാം. ഇതിനോടകം ഹോട്ടലുകള്‍ ഫുള്‍ ആയി കഴിഞ്ഞു. മാർച്ച് 29 മുതൽ ഏപ്രിൽ രണ്ട് വരെ യുഎഇ നിവാസികൾക്ക് അഞ്ച് ദിവസത്തെ ഈദ് അൽ ഫിത്തർ അവധി ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം, ഷാർജയിലെ പൊതുമേഖലാ ജീവനക്കാർക്ക് മാർച്ച് 28 മുതൽ ഏപ്രിൽ 2 വരെ 6 ദിവസത്തെ അവധി ലഭിച്ചേക്കാം. സുഖകരമായ കാലാവസ്ഥ കാരണം യുഎഇയിലെ ഏറ്റവും തിരക്കേറിയ യാത്രാ, ടൂറിസം കാലയളവ് ഏപ്രിൽ വരെ നീട്ടിയിട്ടുണ്ട്. മാർച്ച് 26 ബുധനാഴ്ച വൈകുന്നേരം, ദുബായിലെ ബുക്കിങ് ഡോട് കോം ഡാറ്റ കാണിക്കുന്നത് മാർച്ച് 30 മുതൽ ഏപ്രിൽ 2 വരെ 77 ശതമാനം താമസസ്ഥലങ്ങളും ലഭ്യമായിരുന്നില്ലെന്നാണ്. വർഷത്തിലെ ആദ്യത്തെ നീണ്ട ഇടവേളയിൽ താമസ സ്ഥലങ്ങൾക്കായുള്ള ശക്തമായ ആവശ്യം ഇത് എടുത്തുകാട്ടുന്നു. ഈദുല്‍ ഫിത്തറിന് കുറച്ച് ദിവസങ്ങൾ കൂടി ബാക്കി നിൽക്കെ, ഡൗണ്‍ ടൗൺ, പാം തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ ജനപ്രിയ ഹോട്ടലുകളിൽ താമസം 100 ശതമാനത്തിലെത്തും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe “ഹോട്ടലുകളിൽ നിലവിൽ 80 ശതമാനത്തിലധികം താമസക്കാരുണ്ട്, ഈദ് അൽ ഫിത്തര്‍ അടുക്കുമ്പോള്‍ 100 ശതമാനം താമസക്കാരാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന്” സെൻട്രൽ ഹോട്ടൽസ് ആൻഡ് റിസോർട്ട്സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ജനറൽ മാനേജരുമായ അബ്ദുള്ള അൽ അബ്ദുള്ള പറഞ്ഞു. ഈദ് അൽ ഫിത്തറിൽ അതിഥികളെ ആകർഷിക്കുന്നതിൽ തന്ത്രപരമായ മാർക്കറ്റിങ് തന്ത്രങ്ങൾ, ഓൺലൈൻ ട്രാവൽ ഏജൻസികളുമായുള്ള സഹകരണം, എല്ലാ പ്ലാറ്റ്‌ഫോമുകളിലും 45 ശതമാനം കിഴിവ് പോലുള്ള കിഴിവുകൾ എന്നിവ പ്രധാന പങ്കുവഹിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. റമദാനിൽ ദുബായിലെ ശരാശരി ഹോട്ടൽ നിരക്കുകൾ കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 54.04 ശതമാനം കുറഞ്ഞു. യാത്രക്കാർ ഗുണനിലവാരത്തിനും മൂല്യത്തിനും മുൻഗണന നൽകുന്നതിനാൽ, ബുക്കിങുകളിൽ 40.15 ശതമാനവും ഫോര്‍ സ്റ്റാർ ഹോട്ടലുകളാണ് കൂടുതലും ഉപയോഗിക്കുന്നതെന്ന് ഡാറ്റ വ്യക്തമാക്കുന്നു.
Comments (0)