
വിമാനയാത്രയ്ക്കിടെ സ്ത്രീകളുടെ മുന്നിലിരുന്ന് സ്വയംഭോഗം; 33കാരനായ യുവാവ് അറസ്റ്റില്‍
Masturbating in front of women flight travel സ്വിറ്റ്സര്‍ലന്‍ഡ്: വിമാനയാത്രയ്ക്കിടെ സഹയാത്രക്കാര്‍ക്ക് മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്ത 33കാരനായ യുവാവ് അറസ്റ്റില്‍. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറികില്‍ നിന്ന് ജര്‍മനിയിലെ ഡ്രസ്ഡനിലേക്ക് പോയ സ്വിസ് എയറിന്‍റെ വിമാനത്തിലാണ് സംഭവമുണ്ടായത്. യുവാവിന്‍റെ പ്രവൃത്തിയില്‍ ബുദ്ധിമുട്ടുണ്ടായതോടെ സഹയാത്രികര്‍ ഫ്ലൈറ്റ് അറ്റന്‍ഡിനെ വിവരമറിയിച്ചു. തുടര്‍ന്ന്, യുവാവിനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തി. പലവട്ടം ആവശ്യപ്പെട്ടതിന് ശേഷമാണ് യുവാവ് സ്വയംഭോഗം അവസാനിപ്പിക്കാന്‍ തയ്യാറായതെന്ന് ഡ്രസ്ഡന്‍ ഫെഡറല്‍ പോലീസ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe യുവാവിരുന്ന സീറ്റില്‍ ഒപ്പം രണ്ട് സ്ത്രീ യാത്രികരാണ് ഉണ്ടായിരുന്നത്. അതേസമയം, താന്‍ മോശമായി ഒന്നും ചെയ്തിട്ടില്ലെന്നും ലൈംഗികാവയവം പുറത്തെടുത്തിട്ടില്ലെന്നുമായിരുന്നു യുവാവിന്‍റെ വാദം. എന്നാല്‍, യുവാവിന്‍റേത് അങ്ങേയറ്റം അപമര്യാദ നിറഞ്ഞ പെരുമാറ്റമായിരുന്നെന്ന് വിമാനത്തിലെ ജീവനക്കാര്‍ മൊഴി നല്‍കി. തുടര്‍ന്ന്, വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ യുവാവിനെ അറസ്റ്റ് ചെയ്തു.
Comments (0)