
Indians in UAE: ഏറെ പ്രിയപ്പെട്ടത്… യുഎഇയില്‍ 43 ശതമാനവും ഇന്ത്യക്കാര്‍
Indians in UAE ദുബായ്: യുഎഇയിലെ ഒരു കോടി ജനങ്ങളില്‍ 43 ശതമാനവും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം, 43 ലക്ഷം ഇന്ത്യക്കാര്‍ യുഎഇയില്‍ ജീവിക്കുന്നെന്ന് വ്യക്തമാക്കുന്നു. ഈ കണക്കില്‍ സന്ദർശക, ടൂറിസ്റ്റ് വിസക്കാരെ ഉൾപ്പെടുത്തിയിട്ടില്ല. റസിഡൻസി വിസയുള്ള ഇന്ത്യക്കാരുടെ മാത്രം എണ്ണമാണിത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe റസിഡൻസി വിസകളുടെ അടിസ്ഥാനത്തിൽ ആദ്യമായാണ് ജനസംഖ്യക്കണക്ക് എടുത്തതെന്ന് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ പറഞ്ഞു. ഗൾഫ് മേഖലയിലെ ഇന്ത്യക്കാരുടെ ഏകദേശ കണക്കാണ് ഇതുവരെ പ്രസിദ്ധീകരിച്ചിരുന്നത്. 10 ലക്ഷം സ്വദേശികളാണു യുഎഇയിലുള്ളത്. രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനവും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
Comments (0)