Posted By saritha Posted On

Pubic Transport Time Modified Dubai: ഈദ് അവധി: യുഎഇയിലെ ഈ എമിറേറ്റിലെ പൊതുഗതാഗതസമയം പരിഷ്കരിച്ചു

Public Transport Time Modified Dubai ദുബായ്: ചെറിയ പെരുന്നാള്‍ ദിവസങ്ങളില്‍ ദുബായിലെ പൊതുഗതാഗതസമയം പരിഷ്കരിച്ചു. ഇന്ന് (മാര്‍ച്ച് 29) മുതല്‍ ഏപ്രില്‍ മൂന്ന് വരെയുള്ള പൊതുഗതാഗതസര്‍വീസുകളുടെ സമയത്തിലാണ് മാറ്റമുണ്ടായിരിക്കുന്നത്. ആർടിഎ സേവനകേന്ദ്രങ്ങളുടെ സമയവും പരിഷ്കരിച്ചിട്ടുണ്ട്. മെട്രോ രാവിലെ അഞ്ചിന് തുടങ്ങി രാത്രി ഒന്നുവരെ പ്രവര്‍ത്തിക്കും. നാളെ (മാര്‍ച്ച് 30) രാവിലെ എട്ട് മുതൽ രാത്രി ഒന്നുവരെയും തിങ്കൾ മുതൽ ബുധൻ വരെ രാവിലെ അഞ്ച് മണി മുതല്‍ രാത്രി ഒന്നുവരെയും ട്രാം ഇന്ന് മുതൽ തിങ്കൾ വരെ രാത്രി ഒന്നുവരെയും സർവീസ് നടത്തും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഇന്നും തിങ്കളും രാവിലെ ആറിനും നാളെ രാവിലെ ഒന്‍പതിനും ഇടയിലാണ് സർവീസ് ആരംഭിക്കുക. ബസ്, വാട്ടർ ടാക്സി, ദുബായ് ഫെറി, അബ്ര, ഇലക്ട്രിക് അബ്ര എന്നിവയുടെ സമയം അറിയാൻ https://www.rta.ae/wps/portal/rta/ae/public-transport/timetable#MarineTransport എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിക്കുള്ള ഇ100 ബസ് ഇന്ന് മുതൽ ഏപ്രിൽ മൂന്ന് വരെ സർവീസ് നടത്തില്ല. ഇതിനുപകരമായി ഇബ്നു ബത്തൂത്തയിൽ നിന്ന് അബുദാബിക്കുള്ള ഇ 101 ബസ് ഉപയോഗിക്കാം. പെരുന്നാൾ ദിവസങ്ങളിൽ പൊതു പാർക്കിങ് സൗജന്യമാണ്. വാഹന പരിശോധനാ കേന്ദ്രം തിങ്കളാഴ്ച മുതൽ മൂന്നു ദിവസം അവധിയായിരിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *