Posted By saritha Posted On

UAE April Changes: ‘ഏപ്രിലിലെ ഈ മാറ്റങ്ങൾ, യുഎഇ നിവാസികളെയും യാത്രക്കാരെയും ബാധിക്കും’

UAE April Changes ദുബായ്: ഏപ്രിൽ മുതൽ യുഎഇയില്‍ നിരവധി സുപ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയാണ്. ഇത് താമസക്കാരെയും യാത്രക്കാരെയും ഒരുപോലെ ബാധിക്കും. കർശനമായ കുടുംബക്ഷേമ സംരക്ഷണങ്ങൾ അവതരിപ്പിക്കുന്ന യുഎഇയുടെ വ്യക്തിഗത സ്റ്റാറ്റസ് നിയമത്തിലെ അപ്‌ഡേറ്റുകൾ, പുതിയ തൊഴിൽ നിയന്ത്രണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദുബായിൽ, തിരക്കേറിയ സമയങ്ങളെ അടിസ്ഥാനമാക്കി പാർക്കിങ് ഫീസ് വ്യത്യാസപ്പെടും. അതേസമയം, യുകെയിലേക്ക് പോകുന്ന വിദ്യാർഥികളും വിനോദസഞ്ചാരികളും ഉയർന്ന വിസ ചെലവുകൾ നേരിടേണ്ടിവരും. യുഎഇയുടെ പുതിയ വ്യക്തിഗത സ്റ്റാറ്റസ് നിയമം- 2024 ഒക്ടോബറിലാണ് യുഎഇ സർക്കാർ ഒരു പുതിയ വ്യക്തിഗത സ്റ്റാറ്റസ് നിയമം (2024 ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 41) പ്രഖ്യാപിച്ചത്. ഇത് മാതാപിതാക്കളുടെ അവകാശങ്ങൾ സന്തുലിതമാക്കുന്നതിനും കുട്ടികളുടെ ക്ഷേമം സംരക്ഷിക്കുന്നതിനും യുഎഇയിൽ താമസിക്കുന്ന മുസ്ലീങ്ങൾക്കായി ആധുനിക വ്യവസ്ഥകൾ അവതരിപ്പിക്കുന്നതിനും കൂടുതൽ ഊന്നൽ നൽകുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഏപ്രില്‍ 15 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. കുടുംബ നിയമത്തിലെ ചില പ്രധാന മാറ്റങ്ങൾ ഇവയാണ്- വിവാഹപ്രായം, വിവാഹനിശ്ചയ നിയമം, കുട്ടികളുടെ സംരക്ഷണം എന്നിവയാണ്. അബുദാബിയിലെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലെ പുതിയ തൊഴിൽ നിയന്ത്രണങ്ങൾ- അബുദാബി ഗ്ലോബൽ മാർക്കറ്റിന്റെ (എഡിജിഎം) രജിസ്ട്രേഷൻ അതോറിറ്റി (ആർഎ) തൊഴിൽ നിയന്ത്രണങ്ങൾ 2024 ലാണ് പ്രസിദ്ധീകരിച്ചത്. തൊഴിൽ രീതികളിലെ ആഗോള മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നതിനും തൊഴിലുടമകളുടെയും ജീവനക്കാരുടെയും അവകാശങ്ങളും കടമകളും സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകുന്നതിനും ഇത് ലക്ഷ്യമിടുന്നു. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പുതിയ നിയന്ത്രണങ്ങൾ, എഡിജിഎം-ലെ മികച്ച തൊഴിൽ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. ദുബായിൽ പുതിയ വേരിയബിൾ പാർക്കിങ് നിരക്കുകൾ- ഏപ്രിൽ 4 മുതൽ പാർക്കിൻ കമ്പനി പിജെഎസ്‌സി വേരിയബിൾ പാർക്കിങ് താരിഫ് നയം നടപ്പിലാക്കും. തിരക്കേറിയതും ഉയർന്ന ഡിമാൻഡുള്ളതുമായ പ്രദേശങ്ങളിൽ പാർക്കിങ് മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നതിന് പീക്ക്, ഓഫ്-പീക്ക് സമയങ്ങളെ ആശ്രയിച്ച് പുതിയ പാർക്കിങ് നിരക്കുകൾ വ്യത്യാസപ്പെടും. തിരക്കില്ലാത്ത സമയം: (രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയും രാത്രി 8 മുതൽ രാത്രി 10 വരെയും) – നിരക്കുകൾ മാറ്റമില്ലാതെ തുടരും, നിലവിലുള്ള താരിഫ് ഘടന പിന്തുടരും. തിരക്കേറിയ സമയം: (രാവിലെ 8 മുതൽ രാവിലെ 10 വരെയും വൈകുന്നേരം 4 മുതൽ രാത്രി 8 വരെയും) – എല്ലാ പൊതു പാർക്കിങ് മേഖലകളിലും പ്രീമിയം പാർക്കിങ് സ്ഥലങ്ങൾക്ക് മണിക്കൂറിന് 6 ദിർഹം ഈടാക്കും. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും: പാർക്കിങ് ഫീസ് ബാധകമല്ല. യുകെ വിസ ഫീസ് വർധനവ്- മൈഗ്രേഷൻ സംവിധാനം സാമ്പത്തികമായി സുസ്ഥിരമാണെന്ന് ഉറപ്പാക്കാനുള്ള യുകെ സർക്കാരിന്‍റെ തന്ത്രത്തിന്റെ ഭാഗമായി ഏപ്രിൽ 9 മുതൽ യുകെ സന്ദർശന, വിദ്യാർഥി അല്ലെങ്കിൽ തൊഴിൽ വിസകൾക്ക് അപേക്ഷിക്കുന്നവർക്ക് ഫീസ് വർധനവ് നേരിടേണ്ടിവരും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *