
Oil Price Fall: എണ്ണ വിലയില്‍ കനത്ത ഇടിവ്; സാമ്പത്തിക മാന്ദ്യ ഭീഷണി?
Oil Price Fall എണ്ണ വില കൂപ്പുകുത്തി. ഒപെക് രാജ്യങ്ങളുടെ എണ്ണ ഉത്പാദനം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലായത് വിലയിടിവിന് കാരണമായി. ഒപെക് രാജ്യങ്ങള്‍ പ്രതിദിനം 3.18 ദശലക്ഷം ബാരല്‍ എണ്ണ ഉത്പാദനമാണ് പ്രഖ്യാപിച്ചത്. എന്നാല്‍, ഇതിനേക്കാള്‍ കൂടുതല്‍ ഉത്പാദനമാണ് നടത്തിയത്. ഇതോടെ വില തുടര്‍ച്ചയായി ഇടിയുകയാണ്. 2023 ഒക്ടോബര്‍ ആറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവിലേക്കാണ് ക്രൂഡ് ഓയില്‍ നീങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 65 ഡോളറില്‍ താഴെയെത്തി. 2022 ഓഗസ്റ്റ് ഒന്നിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ക്രൂഡ് വില ഇപ്പോഴുള്ളത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഇന്ന് രാവിലെ 67.48 ഡോളറില്‍ വ്യാപാരം നടന്നെങ്കിലും പിന്നീട് 64.23 ഡോളറിലേക്ക് താഴ്ന്നു. ഈ ആഴ്ച ക്രൂഡ് വിലയില്‍ 10 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. സാമ്പത്തിക മാന്ദ്യ ഭീഷണിക്കൊപ്പം ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ ചുങ്കം ലോകവിപണിയെ പിടിച്ച് ഉലച്ചിട്ടുണ്ട്. ക്രൂഡ് വില ഇടിഞ്ഞത് ഇന്ത്യന്‍ ഓഹരി വിപണിയിലും എണ്ണ കമ്പനികളുടെ വിലയിടിവിന് കാരണമായി. ഒ.എന്‍.ജി.സി, ഇന്ത്യന്‍ ഓയില്‍ ഓഹരി വിലകള്‍ ആറ് ശതമാനത്തില്‍ കൂടുതലാണ് കുറഞ്ഞത്.
Comments (0)