Earthquake in Saudi: റിയാദ്: സൗദിയില്‍ ഭൂചലനം. സൗദിയിലെ കിഴക്കൻ പ്രവിശ്യയിലാണ് വെള്ളിയാഴ്ച ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലർച്ചെ 2.39നാണ് അനുഭവപ്പെട്ടത്. ജുബൈലിൽനിന്ന് 55 കിലോമീറ്റർ അകലെ കിഴക്കുഭാഗത്ത് സമുദ്ര ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe