Advertisment

Unemployment Insurance UAE: യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പുതുക്കാൻ മറന്നാൽ പിഴ, കൂടാതെ….

Advertisment

Unemployment Insurance UAE അബുദാബി: യുഎഇയില്‍ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പുതുക്കാന്‍ മറന്നാല്‍ പിഴ. 400 ദിര്‍ഹമാണ് പിഴ ചുമത്തുക. ഇൻഷുറൻസിൽ ചേർന്ന് 12 മാസം പൂർത്തിയാകുന്നതോടൊപ്പം തന്നെ പുതുക്കാൻ അപേക്ഷ നൽകണം. യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വർഷത്തിൽ പുതുക്കണമെന്ന് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ഇത് അനിവാര്യമാണ്. ഒരു മാസത്തെ ഗ്രേസ് പിരീയഡിനകം പുതുക്കിയില്ലെങ്കിൽ പിഴ അടയ്ക്കേണ്ടിവരും. തൊഴിൽ നഷ്ട ഇൻഷുറൻസ് കാലാവധി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പുതുക്കാത്തതിനാണ് പിഴ ചുമത്തുക. ഇത് അടയ്ക്കുകയോ അല്ലെങ്കിൽ പ്രത്യേക അനുമതി എടുക്കുകയോ ചെയ്താൽ മാത്രമേ ഇൻഷുറൻസ് പുതുക്കാനോ പുതിയത് എടുക്കാനോ അനുവദിക്കുകയുള്ളൂ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe പിഴ ചുമത്തിയശേഷം പുതുക്കുന്നവർ രണ്ട് വർഷത്തെ പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്നും നിർദേശമുണ്ട്. 2023ൽ നിർബന്ധമാക്കിയ തൊഴിൽ നഷ്ട ഇൻഷുറൻസിൽ ഇതുവരെ ചേരാത്തവരിൽനിന്ന് 400 ദിർഹം വീതം പിഴ ഈടാക്കും. തൊഴിൽനഷ്ട ഇൻഷുറൻസ് എടുക്കാത്തതിന് പിഴ അടച്ചാലേ വിസയും ലേബർ കാർഡും പുതുക്കാനാകുകയുള്ളൂ. വ്യക്തിഗത ഇൻഷുറൻസായതിനാൽ പിഴയും വ്യക്തി തന്നെ അടയ്ക്കേണ്ടിവരും. വർഷത്തിൽ 60 ദിർഹം ലാഭിക്കാനായി ഇൻഷുറൻസ് എടുക്കാതിരുന്നവർക്കും പുതുക്കാൻ മറന്നവർക്കും ഏഴിരട്ടി തുകയാണ് പിഴയായി നൽകേണ്ടത്. ഏഴ് വർഷത്തെ പ്രീമിയം തുകയ്ക്ക് തുല്യമായ സംഖ്യ ഒരു തവണ പിഴ അടയ്ക്കാൻ നൽകേണ്ടിവരും.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group