Posted By ashwathi Posted On

Speed limits; യുഎഇ; രണ്ട് പ്രധാന ഹൈവേയിൽ വേ​ഗത പരിധി പ്രഖ്യാപിച്ചു, വിശദാശംങ്ങൾ

Speed limits; യുഎഇയിലെ രണ്ട് പ്രധാന ഹൈവേയിൽ വേ​ഗത പരിധി പ്രഖ്യാപിച്ചു. ഏപ്രിൽ 14 മുതൽ പുതിയ വേഗനിയന്ത്രണം നിലവിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി. അബുദാബി-സ്വീഹാൻ റോഡ് (ഇ20), ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷനൽ റോഡ് (ഇ11) എന്നീ റോഡുകളിലാണ് വേഗപരിധി കുറച്ചത്. മണിക്കൂറിൽ 20 കിലോമീറ്റർ വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കും.

  • അബുദാബി-സ്വീഹാൻ റോഡ് (E20) – മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് മണിക്കൂറിൽ 100 ​​കിലോമീറ്ററായി കുറച്ചു.
  • ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡ് (E11) – മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് മണിക്കൂറിൽ 140 കിലോമീറ്ററായി കുറച്ചു.

പൊടി, മൂടൽമഞ്ഞ്, മഴ തുടങ്ങിയ പ്രതികൂല കാലാവസ്ഥകളിൽ അബുദാബിയിൽ താത്കാലികമായി വേഗപരിധി കുറയ്ക്കുന്നത് പതിവാണ്. ദൂരക്കാഴ്ച കുറയുന്ന സാഹചര്യങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe  എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഈ വേഗനിയന്ത്രണം സ്ഥിരമായ മാറ്റമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *