
യുഎഇയിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി
യു എ ഇയിൽ കാണാതായ മലയാളി യുവാവിനെ ദുബായിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് മന്ന സ്വദേശി ഹസീബ് റഹ്‌മാനെയാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ റാഷിദിയ മെട്രോസ്റ്റേഷനു സമീപത്തുവെച്ചാണ് യുവാവിനെ കണ്ടെത്തിയത്. ഹസീബ് നാട്ടിലുള്ള കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടു. പിതാവ് അബ്ദുൽ അസീസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ദുബായ് പോലീസ് അന്വേഷണം നടത്തിയിരുന്നു. യുവാവ് ആരോഗ്യവാനാണെന്ന് ബന്ധുക്കൾ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)