Posted By saritha Posted On

UAE Kerala Indigo Services: യുഎഇയില്‍ നിന്ന് ഇന്ത്യയിലെ ഈ നഗരങ്ങളിലേക്ക് ഇന്‍ഡിഗോയുടെ സര്‍വീസ്; നിരക്കില്‍ ഇളവ്

UAE Kerala Indigo Services ഫുജൈറ: നിരക്കിനും തിരക്കിനും ഇനി ഇളവ്, മേയ് 15 മുതല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും ആരംഭിക്കുന്ന സര്‍വീസില്‍ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യാം. ആദ്യ ആഴ്ചയിൽ കണ്ണൂരിലേക്ക് 400 ദിർഹവും മുംബൈയിലേക്ക് 335 ദിർഹവുമാണ് നിരക്ക്. 22 മുതൽ കണ്ണൂരിലേക്ക് 615 ദിർഹമായി ഉയരും. പുതിയ സർവീസ് ആരംഭിക്കുന്നതോടെ യുഎഇയിൽനിന്ന് കേരളത്തിലേക്ക് ആഴ്ചയിൽ 1032 പേർക്കു കൂടി അധികം യാത്ര ചെയ്യാം. ഇതുൾപ്പെടെ ആഴ്ചയിൽ 10,394 പേർക്ക് കേരളത്തിലേക്ക് യാത്ര ചെയ്യാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe നിരക്കിനു പുറമെ ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽനിന്ന് ഫുജൈറയിലേക്ക് സൗജന്യ ബസ് സൗകര്യമുണ്ടാകും. ഇൻഡിഗോ യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളിൽ നിരക്കിളവ് ലഭിക്കും. ഇൻഡിഗോയുടെ യുഎഇയിലെ അഞ്ചാമത്തേതും രാജ്യാന്തരതലത്തിൽ 41ാമത്തെയും സെക്ടറാണ് ഫുജൈറ. പുതിയ സർവീസ് ഫുജൈറയിലേക്കും കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കാനും സഹായകമാകുമെന്നും ഇൻഡിഗോ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *