UAE Lottery: ‘ഇനി നേടാം കൈ നിറയെ സമ്മാനങ്ങള്‍’; സ്ക്രാച്ച് കാര്‍ഡ് ഗെയിമുകളുമായി യുഎഇ ലോട്ടറി

UAE Lottery അബുദാബി: യുഎഇ ലോട്ടറിയിലൂടെ കൂടുതല്‍ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരം. 10 ലക്ഷം ദിർഹം വരെ സമ്മാനങ്ങൾ നേടാനാകും. നാല് പുതിയ ഓൺലൈൻ സ്ക്രാച്ച് കാർഡ് ഗെയിമുകളാണ് യുഎഇ ലോട്ടറി പുറത്തിറക്കിയിരിക്കുന്നത്. 100,000,000 ദിർഹത്തിന്റെ ലക്കി ഡേ ഗ്രാൻഡ് പ്രൈസും മറ്റ് ഉയർന്ന മൂല്യമുള്ള സമ്മാനങ്ങളും ഉൾക്കൊള്ളുന്ന ദ്വൈവാര ലൈവ് ഡ്രോകൾക്ക് പുറമെയാണ് ഈ സുവർണ്ണാവസരം ഒരുക്കിയിരിക്കുന്നത്. പുതിയ സ്ക്രാച്ച് കാർഡുകൾ യുഎഇ ലോട്ടറിയുടെ വെബ്സൈറ്റായ www.theuaelottery.aeൽ നിന്ന് വാങ്ങാൻ കഴിയും. ചെറിയ സമ്മാനങ്ങൾ മുതൽ വലിയ സമ്മാനങ്ങൾ വരെ നേടാൻ സാധിക്കുന്ന വിവിധ എൻട്രി പോയിന്‍റുകളോടുകൂടിയതാണ് പുതിയ സ്ക്രാച്ച് കാർഡുകൾ. പുതിയ സ്ക്രാച്ച് കാർഡ് ഓപ്ഷനുകൾ: കാരക് കാഷ് (5 ദിർഹം എൻട്രി – 50,000 ദിർഹം വരെ നേടാം), ഫോർച്യൂൺ ഫെസ്റ്റിവൽ (10 ദിർഹം എൻട്രി – 100,000 ദിർഹം വരെ നേടാം), ഗോൾഡൻ ഡൈനാസ്റ്റി (20 ദിർഹം എൻട്രി – 300,000 ദിർഹം വരെ നേടാം), മിഷൻ മില്യൻ (50 ദിർഹം എൻട്രി – 1,000,000 ദിർഹം വരെ നേടാം). യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe നിലവിലുള്ള മറ്റ് സ്ക്രാച്ച് കാർഡുകൾ: ഒയാസിസ് ബൊണാൻസ (5 ദിർഹം എൻട്രി – 50,000 ദിർഹം വരെ നേടാം), കോപ്പർ കപ്പ്സ് (10 ദിർഹം എൻട്രി – 100,000 ദിർഹം വരെ നേടാം), മെഗാ സെയിൽസ് (20 ദിർഹം എൻട്രി – 300,000 ദിർഹം വരെ നേടാം), ഗോൾഡൻ 7 (50 ദിർഹം എൻട്രി – 1,000,000 ദിർഹം വരെ നേടാം). 2024 ലാണ് ആരംഭിച്ച യുഎഇ ലോട്ടറി ആരംഭിച്ചത്. രാജ്യത്തെ ആദ്യത്തെ നിയന്ത്രിത ലോട്ടറിയാണ്. ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി (GCGRA) യുടെ മേൽനോട്ടത്തിൽ ദ് ഗെയിം (The Game LLC) ആണ് നടത്തുന്നത്. ഇന്നുവരെ, 80ലധികം താമസക്കാർക്ക് 100,000 ദിർഹം വീതം ലഭിച്ചിട്ടുണ്ട്. എട്ട് ദശലക്ഷത്തിൽ ഒരാൾക്ക് ജാക്ക്പോട്ട് നേടാനുള്ള സാധ്യതയുമുണ്ട്. യുഎഇ ലോട്ടറിയിൽ പങ്കെടുക്കുന്നവർക്ക് 100 AED മുതൽ 100 ​​million AED വരെയുള്ള സമ്മാനങ്ങൾ നേടാനുള്ള അവസരവുമുണ്ട്. 5 AED മുതൽ1 million ദിർഹം വരെയുള്ള സ്ക്രാച്ച് കാർഡുകൾ ലഭ്യമാണ്. വെബ്സൈറ്റ് വഴി ഇപ്പോൾ ലോട്ടറി ടിക്കറ്റുകൾ വാങ്ങാൻ കഴിയുമെങ്കിലും പുതിയ ആപ്പ് ഉടൻ പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group