Posted By saritha Posted On

School Assault UAE: യുഎഇ: സ്കൂൾ ആക്രമിച്ച കേസിൽ മൂന്ന് വിദ്യാർഥികൾക്ക് ശിക്ഷ, പഠനത്തോടൊപ്പം…

School Assault UAE റാസ് അല്‍ ഖൈമ: സ്കൂള്‍ ആക്രമിച്ച കേസില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ശിക്ഷ വിധിച്ചു. 15 നും 16 നും ഇടയിൽ പ്രായമുള്ള മൂന്ന് ഈജിപ്ഷ്യൻ വിദ്യാർഥികളാണ് സ്കൂൾ ആക്രമിച്ചത്. റാസ് അൽ ഖൈമയിലെ ജുവനൈൽ കുറ്റകൃത്യങ്ങൾക്കായുള്ള രണ്ടാമത്തെ ക്രിമിനൽ കോടതി നേരത്തെ നൽകിയ വിധി പരിഷ്കരിച്ചു. അപ്പീൽ സ്വീകരിച്ച കോടതി, കൗമാരക്കാർക്ക് എമിറേറ്റ്സ് കൾച്ചറൽ ആൻഡ് സ്പോർട്സ് ക്ലബ്ബിൽ 48 മണിക്കൂർ കമ്മ്യൂണിറ്റി സേവനം നൽകാൻ വിധിച്ചു. അധ്യയന വർഷാവസാനം വരെ നാല് മണിക്കൂർ വാരാന്ത്യ ഷിഫ്റ്റുകളിൽ അവർ ശിക്ഷ അനുഭവിക്കണ്ടേി വരും. ജനുവരി 13 തിങ്കളാഴ്ച റാസ അൽ ഖൈമയിലെ ഒരു സ്കൂളിലാണ് അക്രമം നടന്നത്. ഉച്ചകഴിഞ്ഞ് 3.20 ഓടെയാണ് 15 വയസുള്ള ഒരു ഈജിപ്ഷ്യൻ വിദ്യാർഥിയെ മൂന്ന് സഹപാഠികൾ ചേർന്ന് ആക്രമിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ആക്രമണം പെട്ടെന്നാണ് ഉണ്ടായതെന്ന് ഇര പറഞ്ഞു. രണ്ട് ആൺകുട്ടികൾ ക്ലാസ് മുറിയുടെ വാതിൽ തടയുകയും മൂന്നാമൻ അവനെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റതായും ഇരയുടെ വ്യക്തിപരമായ ജോലികൾ ചെയ്യാനുള്ള കഴിവ് താത്കാലികമായി തടസപ്പെടുത്തിയതായും പ്രധാന പ്രതിയായ 15 വയസുകാരനെ പ്രതിനിധീകരിച്ച അഭിഭാഷകൻ ഹനാൻ സലേം അൽ ഷിമിലി സ്ഥിരീകരിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും പ്രതികൾക്കെതിരെ ആക്രമണത്തിന് സഹായിച്ചതിനും പ്രേരണ നൽകിയതിനും കുറ്റം ചുമത്തി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *