Posted By saritha Posted On

Lulu Stores in Abu Dhabi: ‘വിപുലമായ പദ്ധതികള്‍’; യുഎഇയില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ 20 പുതിയ ലുലു സ്റ്റോറുകള്‍

Lulu Stores in Abu Dhabi അബുദാബി: യുഎഇയിലെ അബുദാബിയില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ 20 പുതിയ ലുലു സ്റ്റോറുകള്‍ കൂടി തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. യുഎഇയിൽ വിപുലമായ പദ്ധതികൾ വൈകാതെ ലുലു യാഥാർഥ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അബുബാബി റീം ഐലൻഡിൽ രണ്ടാമത്തെ സ്റ്റോർ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റീം ഐലൻഡ് വൈ ടവറില്‍ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ അബുദാബി മുനസിപ്പാലിറ്റി അർബൻ പ്ലാനിങ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ഖാലിദ് നാസർ അൽ മെൻഹാലി ഉദ്ഘാടനം ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe 9,500 ചതുരശ്രയടിയിലാണ് ലുലു സ്റ്റോര്‍ നിര്‍മിച്ചിരിക്കുന്നത്. ഗ്രോസറി, വീട്ടുപകരണങ്ങൾ തുടങ്ങി ദൈനംദിന ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ബേക്കറി, ഹോട്ട് ഫൂഡ് വിഭവങ്ങളും ലഭ്യമാക്കിയിരിക്കുന്നു. ഷോപ്പിങ് സുഗമമാക്കാൻ സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകൾ അടക്കം സജ്ജീകരിച്ചിട്ടുണ്ട്. റീം ഐലൻഡിലെ ഉപഭോക്താകൾക്ക് മികച്ച ഷോപ്പിങ് അനുഭവമാണ് ലുലു എക്സ്പ്രസ് സ്റ്റോർ സമ്മാനിക്കുക. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി, സിഇ ഒ സൈഫി രൂപാവാല, ലുലു അബുദാബി ഡയറക്ടർ അബൂബക്കർ, റീജനൽ ഡയറക്ടർ അജയ് എന്നിവരും സംബന്ധിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *