Posted By saritha Posted On

യുഎഇയില്‍ നിന്നെത്തിയത് പത്ത് ദിവസം മുന്‍പ്, യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്ന് കഷണങ്ങളാക്കി, സ്യൂട്കേസില്‍ ഉപേക്ഷിച്ചു

ലഖ്‌നൗ: യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്ന് കഷണങ്ങളാക്കി സ്യൂട്കേസില്‍ ഉപേക്ഷിച്ചു. പ്ലാസ്റ്റികില്‍ പൊതിഞ്ഞ കഷണങ്ങളാക്കിയ മൃതശരീരമായിരുന്നു സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത്.
സ്യൂട്ട്‌കേസില്‍ കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് ആസൂത്രിത കൊലപാതകം. ഞായറാഴ്ച രാവിലെയാണ് ഉത്തര്‍പ്രദേശിലെ ദേവരിയയിലുള്ള ഒരു കര്‍ഷകന് തന്‍റെ വയലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന ഒരു സ്യൂട്ട്‌കേസ് ലഭിച്ചത്. സംശയാസ്പദമായ നിലയില്‍ സ്യൂട്ട്‌കേസ് കണ്ടതോടെ ജിതേന്ദ്ര ഗിരി എന്ന കര്‍ഷകന്‍ ഉടന്‍ വിവരം പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.
പത്ത് ദിവസം മുന്‍പ് ദുബായില്‍നിന്ന് നാട്ടിലെത്തിയ നൗഷാദ് അഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യ റസിയ സുല്‍ത്താനയും നൗഷാദിന്റെ അനന്തരവനുമായ റുമാനും ചേര്‍ന്നാണ് ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്ത് നടത്തിയത്. റസിയ സുല്‍ത്താനയും റുമാനും തമ്മിലുള്ള ബന്ധം എതിർത്തതിനാലാണ് കൊലപാതകം നടത്തിയത് എന്നാണ് വിവരം. സ്യൂട്ട്‌കേസില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ തലയില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഗുരുതരമായ പരിക്കേല്‍പ്പിച്ചിരുന്നു. പോലീസിന് മൃതദേഹം കണ്ട് ആളെ തിരിച്ചറിയാനായിരുന്നില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe എന്നാല്‍, തവിട്ട് നിറത്തിലുള്ള സ്യൂട്ട്‌കേസിലെ ബാര്‍കോഡാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. വിമാനത്താവളത്തിലെ ബാര്‍കോഡായിരുന്നു സ്യൂട്ട്‌കേസിലുണ്ടായിരുന്നത്. വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ട പോലീസ് ഈ സ്യൂട്ട്‌കേസിന്റെ ഉടമയെ കണ്ടെത്തി. ബതൗളി ഗ്രാമത്തിലുള്ള നൗഷാദ് അഹമ്മദ് എന്ന 38-കാരനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് ഇതിലൂടെ തിരിച്ചറിഞ്ഞു. കൊലപാതകം വന്‍ ആസൂത്രണത്തോടെ നടത്തിയതാണെങ്കിലും ദുബായില്‍നിന്ന് നൗഷാദ് കൊണ്ടുവന്ന അതേ സ്യൂട്ട്‌കേസ് ഉപയോഗിച്ചതിലൂടെ അദ്ദേഹത്തിന്റെ ഭാര്യക്ക് അമളി പറ്റിയെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി നൗഷാദിനെ തേടി പോലീസ് വീട്ടിലെത്തിയപ്പോള്‍ ഭാര്യ റസിയ തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് നടിച്ച് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. കസ്റ്റഡിയിലെടുത്ത് തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ റസിയ കുറ്റസമ്മതം നടത്തി. കാമുകനും നൗഷാദിന്റെ അനന്തരവനുമായ റുമാനുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചന അവര്‍ വെളിപ്പെടുത്തി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *