Posted By saritha Posted On

Dubai App Championship: യുഎഇ സര്‍ക്കാരിന്‍റെ ആപ്സ് ചാംപ്യന്‍ഷിപ്പില്‍ 1.28 കോടി രൂപയുടെ സമ്മാനം നേടി മലയാളി

Dubai App Championship ദുബായ്: ദുബായ് സര്‍ക്കാരിന്‍റെ ആപ്സ് ചാംപ്യന്‍ഷിപ്പില്‍ 1.28 കോടി രൂപയുടെ സമ്മാനം നേടി മലയാളി. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍നിന്ന് പുരസ്‌കാരം നേടാനായതിന്‍റെ സന്തോഷത്തിലാണ് കൊല്ലം സ്വദേശിനിയായ സുല്‍ത്താന സഫീര്‍. ദുബായ് സര്‍ക്കാരിന്‍റെ ചേംബര്‍ ഓഫ് ഡിജിറ്റല്‍ ഇക്കണോമി സംഘടിപ്പിച്ച ക്രിയേറ്റ് ആപ്സ് ചാംപ്യന്‍ഷിപ്പിലാണ് സുല്‍ത്താന ഒന്നാം സ്ഥാനം നേടിയത്. 1.28 കോടി രൂപയുടെ (ഒന്നരലക്ഷം യുഎസ് ഡോളര്‍) സമ്മാനമാണ് സുല്‍ത്താന നേടിയത്. 132 രാഷ്ട്രങ്ങളില്‍ നിന്നുള്ള 4710 മത്സരാര്‍ഥികളില്‍ നിന്നാണ് സുല്‍ത്താന ഒന്നാം സമ്മാനം സ്വന്തമാക്കിയത്. 12 എന്‍ട്രികളാണ് ഫൈനല്‍ റൗണ്ടിലുണ്ടായിരുന്നത്. നാല് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. ഇതില്‍ ബെസ്റ്റ് യൂത്ത് മെയ്ഡ് ആപ് പുരസ്‌കാരമാണ് സുല്‍ത്താന നേടിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് ശൈഖ് ഹംദാന്‍ ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe കഴിഞ്ഞവര്‍ഷം 1100 എന്‍ട്രികള്‍ ലഭിച്ചിരുന്നു. ഇത്തവണ 328 ശതമാനമായിരുന്നു വര്‍ധനവ്. ഫുജൈറയില്‍ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഫീറിന്‍റെയും റീജയുടെയും മകളാണ് സുല്‍ത്താന. മ്യൂസിയം ഓഫ് ദ ഫ്യൂച്ചറില്‍ നടന്ന ചാംപ്യന്‍ഷിപ്പിന്‍റെ സമാപന ചടങ്ങിലാണ് ശൈഖ് ഹംദാന്‍ സമ്മാനം നല്‍കിയത്. കാബിനറ്റ് കാര്യമന്ത്രിയും ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയര്‍മാനും ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍റെ മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗെര്‍ഗാവി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഡിജിറ്റല്‍ ഇക്കണോമി, റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷനുകള്‍ എന്നിവയുടെ സഹമന്ത്രിയും ദുബായ് ചേംബര്‍ ഓഫ് ഡിജിറ്റല്‍ ഇക്കണോമിയുടെ ചെയര്‍മാനുമായ ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമ, ദുബായ് ചേംബേഴ്സിന്‍റെ പ്രസിഡന്‍റും സിഇഒയുമായ മുഹമ്മദ് അലി റാഷിദ് ലൂത്ത, ദുബായ് ചേംബര്‍ ഓഫ് ഡിജിറ്റല്‍ ഇക്കണോമിയുടെ വൈസ് പ്രസിഡന്‍റ് സയീദ് അല്‍ ഗെര്‍ഗാവി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *