Posted By saritha Posted On

Tirur Pocso Case: 15കാരനെ ലൈംഗീകമായി പീഡിപ്പിച്ച് 30 കാരി, ഭര്‍ത്താവിന്‍റെ അറിവോടെ വീഡിയോ പകര്‍ത്തി; യുവതി അറസ്റ്റില്‍

Tirur Pocso Case മലപ്പുറം: പതിനഞ്ചുകാരനെ ലൈംഗീകമായി പീഡിപ്പിച്ച യുവതി പോക്സോ കേസിൽ അറസ്റ്റിൽ. പീഡനശേഷം വീഡിയോ പകർത്തി കുട്ടിയെ യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30) അറസ്റ്റിലായത്. മലപ്പുറം തിരൂരിലാണ് സംഭവം. യുവതിയുടെ ഭർത്താവിന്റെ അറിവോടെയായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. പീഡനദൃശ്യങ്ങൾ യുവതിയുടെ ഭർത്താവ് തിരൂർ ബിപി അങ്ങാടി സ്വദേശി സാബിക് ആണ് പകർത്തിയത്. ഇയാൾ ഒളിവിലാണ്. സാബികും സത്യഭാമയും ലഹരിക്കടിമകളാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe കുട്ടിക്കും ഇവർ കുട്ടിയ്ക്ക് ലഹരികൊടുക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. പീഡനദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ കൈയിൽ നിന്ന് ഇവർ പണം വാങ്ങിയിരുന്നു. സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തു തരാനും 15കാരനോട് ആവശ്യപ്പെട്ടു. കുട്ടിയുടെ പരാതിയിന്മേലാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. തിരൂർ പോലീസിന്‍റെ നേതൃത്വത്തിലുള്ള സംഘം യുവതിയെ പിടികൂടുകയായിരുന്നു. ഇവരുടെ ഭർത്താവ് സാബിക്കിനായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *