
Abu Dhabi Big Ticket Malayalis: സമ്മാനത്തുക എന്ത് ചെയ്യും? ബിഗ് ടിക്കറ്റിന്‍റെ ഈ ആഴ്ചയിലെ വിജയികളായ രണ്ട് മലയാളികള്‍ പറയുന്നു…
Abu Dhabi Big Ticket Malayalis അബുദാബി ബിഗ് ടിക്കറ്റിന്‍റെ ഏപ്രിലിലെ ഈ ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് വിജയികളെയാണ് പ്രഖ്യാപിച്ചത്. 150,000 ദിർഹം ക്യാഷ് പ്രൈസ് ആണ് അഞ്ച് വിജയികള്‍ വീതം നേടുക. അഖില്‍ ശ്രീകണ്ഠ പ്രസാദ്, അബു മൻസൂർ അലി അഹ്മദ്, റഹ്മത് ഉല്ലാ, അമല്‍ വിബി, റിഷാല്‍ അരിയാല്‍ എന്നിവരാണ് സമ്മാനാര്‍ഹരായത്. 2016 മുതൽ യുഎഇയിൽ 34 കാരനായ അഖിൽ മെക്കാനിക്കൽ എൻജിനീയറാണ്. എട്ട് വർഷമായി പത്ത് സുഹൃത്തുക്കൾക്കൊപ്പം അഖിൽ ടിക്കറ്റ് എടുക്കുന്നുണ്ട്. ദുബായിലേക്ക് വന്നത് മുതൽ തന്നെ ബിഗ് ടിക്കറ്റിനെക്കുറിച്ച് കേൾക്കുന്നുണ്ടെന്ന് അഖിൽ പറയുന്നു. പിന്നീട് സ്ഥിരമായി കൂട്ടുകാരോടൊപ്പം ബിഗ് ടിക്കറ്റ് എടുക്കാൻ തുടങ്ങി. സമ്മാനത്തുക ഉപയോഗിച്ച് നിക്ഷപം നടത്താനാണ് അഖിൽ ആഗ്രഹിക്കുന്നത്. ഇനിയും ടിക്കറ്റെടുക്കുന്നത് തുടരുമെന്നും അഖിൽ പറയുന്നു. മടുക്കാതെ ടിക്കറ്റ് എടുക്കുന്നത് തുടരണമെന്നാണ് മറ്റുള്ളവർക്ക് അഖിൽ നൽകുന്ന ഉപദേശം. ബംഗ്ലാദേശുകാരനും 52കാരനുമായ അബു, 1992 മുതൽ ഫുജൈറയിലാണ് താമസിക്കുന്നത്. സുഹൃത്തുക്കളാണ് അബുവിനെ ബിഗ് ടിക്കറ്റിലേക്ക് അടുപ്പിച്ചത്. 20 സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് സ്ഥിരമായി അദ്ദേഹം ടിക്കറ്റെടുക്കുന്നുണ്ട്. സമ്മാനത്തുക എന്ത് ചെയ്യുമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് അബു പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഖത്തറിൽ ജീവിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ ഉല്ലാ, സൂപ്പർവൈസറായി ജോലിനോക്കുകയാണ്. എല്ലാ മാസവും അഞ്ച് സുഹൃത്തുക്കൾക്കൊപ്പം അദ്ദേഹം ടിക്കറ്റെടുക്കുന്നുണ്ട്. ആറ് മാസം മുൻപാണ് സോഷ്യൽ മീഡിയയിലൂടെ ആദ്യമായി ബിഗ് ടിക്കറ്റിനെക്കുറിച്ച് ഉല്ലാ കേട്ടത്. സ്വന്തമായി ബിസിനസ് തുടങ്ങാനാണ് ഉല്ലാ ആഗ്രഹിക്കുന്നത്. ഇനിയും ടിക്കറ്റെടുക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നുള്ള മെക്കാനിക്കൽ എഞ്ചിനീയറായ അമൽ അഞ്ച് വർഷമായി ഷാർജയിലാണ് താമസം. എല്ലാ മാസവും പത്ത് സുഹൃത്തുക്കൾക്കൊപ്പം അദ്ദേഹം ടിക്കറ്റ് എടുക്കുന്നുണ്ട്. സമ്മാനത്തുക സൂക്ഷിച്ചുവെക്കാനാണ് പ്ലാനെന്ന് അമൽ പറയുന്നു. ഓൺലൈനായി എടുത്ത ടിക്കറ്റിലൂടെയാണ് ഇന്ത്യൻ പൗരനായ റിഷാലിന് ഭാഗ്യം തുണച്ച. 274-213551 എന്ന ടിക്കറ്റിനാണ് സമ്മാനം നേടിക്കൊടുത്തത്.
Comments (0)