Earthquake in Arabian Sea അബുദാബി: അറേബ്യൻ കടലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സ്ഥിരീകരിച്ച് യുഎഇയും സൗദി അറേബ്യയും. യുഎഇയിലെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയും സൗദി ജിയോളജിക്കൽ സർവേയുടെ ഔദ്യോഗിക വക്താവുമായ താരിഖ് അബ അൽ ഖൈലും ഇന്ന് രാവിലെ 4.36 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കണ്ടെത്തിയതായി സ്ഥിരീകരിച്ചു. അറേബ്യൻ ഗൾഫ് മേഖലയിലെ പഴയ വിള്ളലുകളിലെ സമ്മർദ്ദങ്ങളാണ് ഈ ഭൂചലനത്തിന് കാരണമെന്ന് അൽ ഖൈൽ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe അറേബ്യൻ പ്ലേറ്റിന്റെ ചലനവും യുറേഷ്യൻ പ്ലേറ്റുമായുള്ള കൂട്ടിയിടിയുമാണ് ഇതിന് കാരണം. ഈ ഭൂചലനം ശരാശരിയിൽ താഴെയാണെന്നും സൗദി അതിർത്തികളെ ഇത് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജുബൈൽ തീരത്ത് ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയും കണ്ടെത്തി. വെബ്‌സൈറ്റിൽ പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, രാത്രി 8.50 ന് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
Home
news
Earthquake in Arabian Sea: അറേബ്യൻ കടലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സ്ഥിരീകരിച്ച് യുഎഇയും സൗദി അറേബ്യയും