
Abhishek Aishwarya Luxurious Dubai Villa: 16 കോടി രൂപയുടെ ആഡംബര വില്ല, സ്വകാര്യ പൂള്‍, ഗോള്‍ഫ് കോഴ്സ്; ദുബായില്‍ വിവാഹാഘോഷം കെങ്കേമമാക്കി ഐശ്വര്യയും അഭിഷേകും
Abhishek Aishwarya Luxurious Dubai Villa ദുബായിലെ ആഡംബര വില്ലയില്‍ 18ാം വിവാഹവാര്‍ഷികം ഗംഭീരമാക്കി ബോളിവുഡിലെ താരദമ്പതിമാരായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. മകള്‍ ആരാധ്യയ്ക്കും അഭിഷേകിനുമൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഐശ്വര്യ പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെ അവധിയാഘോഷിക്കാനായി ഇരുവരും തെരഞ്ഞെടുക്കാറുള്ള ആഡംബര വില്ല ചര്‍ച്ചകളില്‍ ഇടം നേടിയിരിക്കുകയാണ്. ദുബായില്‍ ഇരുവരും സ്വന്തമാക്കിയിരിക്കുന്ന വില്ലയിലാണ് വിവാഹവാര്‍ഷികാഘോഷം നടന്നത്. 2015ലാണ് ദുബായിയിലെ ആഡംബര കെട്ടിടങ്ങളുടെ കേന്ദ്രമായ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റിലെ സാങ്ച്ച്വറി ഫാള്‍സ് ഏരിയയില്‍ ആഡംബര വില്ല ഐശ്വര്യയും അഭിഷേകും ചേര്‍ന്ന് വാങ്ങിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe 16 കോടി രൂപയാണ് അന്ന് ഇതിനായി ചെലവഴിച്ചത്. സ്വകാര്യ പൂള്‍, ഗോള്‍ഫ് കോഴ്സ്, വിശാലമായ ഗാര്‍ഡന്‍, ഹോം തിയേറ്റര്‍ എന്നിങ്ങനെ സൗകര്യങ്ങള്‍ നിറഞ്ഞതാണ് ഈ വില്ല. ആഡംബര കിച്ചണ്‍ ബ്രാന്‍ഡായ സ്‌കവോളിനിയുടെ ഉത്പന്നങ്ങളാണ് വില്ലയിലെ അടുക്കളയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഷാരൂഖ് ഖാനും ശില്‍പ ഷെട്ടിയും ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങളാണ് ദുബായിയിലും ഐശ്വര്യയുടെ അയല്‍വാസികള്‍. നിലവില്‍ മുംബൈയിലെ ജല്‍സയിലാണ് ഐശ്വര്യയും അഭിഷേകും മകളും താമസിക്കുന്നത്.
Comments (0)