Posted By saritha Posted On

Coma For 20 Years: 20 വർഷമായി കോമയിൽ; മകന്‍റെ തിരിച്ചുനരവിനായി കാത്ത് സൗദിയില്‍ ഒരച്ഛൻ

Coma For 20 Years റിയാദ്: ഇരുപത് വര്‍ഷമായി കോമയിലായി മകന്‍റെ തിരിച്ചുവരവിനായി കാത്ത് സൗദിയില്‍ ഒരച്ഛന്‍. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അല്‍ വലീദ് രാജകുമാരന്‍റെ ജീവന്‍ നിലനിര്‍ത്തുന്നത്. 2005ലുണ്ടായ ഒരു കാറപകടത്തെ തുടർന്നാണ് അൽ വലീദ് രാജകുമാരൻ ഈ അവസ്ഥയിലേക്കെത്തുന്നത്.
അന്ന് അൽ വലീദ് രാജകുമാരൻ സൈനിക കോളജിലെ പഠനകാലത്തിനിടയില്‍ അപകടത്തെ തുടർന്ന് കോമയിലാകുകയായിരുന്നു. ജീവിതത്തിലേക്കിനി ഒരിക്കലും തിരിച്ചുവരാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന്, വെന്‍റിലേറ്ററിൽ നിന്ന് മാറ്റാമെന്ന് തീരുമാനിച്ചെങ്കിലും അൽ വലീദ് രാജകുമാരന്റെ പിതാവ് തടയുകയായിരുന്നു. അതേ തുടർന്നാണ് ചലനമറ്റ് പുറം ലോകത്തെപ്പറ്റിയറിയാതെ അൽ വലീദ് കോമയിൽ തന്നെ തുടരുന്നത്. എന്നാൽ, 2019ൽ അദ്ദേഹത്തിന്റെ വിരലുകൾ ചലിച്ചിരുന്നു. തലയും ചെറുതായി ചലിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe എന്നാൽ, പിന്നീട് വീണ്ടും യാതൊരു പുരോ​ഗതിയും ആ​രോ​ഗ്യ നിലയിൽ രേഖപ്പെടുത്തിയിട്ടില്ല. ലോകത്തെ വലിയ കോടീശ്വരന്മാരിലാരാളായ ഖാലിദ് ബിൻ തലാൽ അൽ സഊദ് രാജകുമാരന്റെയും റീമ ബിൻത് തലാൽ രാജകുമാരിയുടെയും മകനാണ് അൽ വലീദ്. ലോകത്ത് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ചികിത്സയാണ് അൽ വലീദിനായി നൽകുന്നത്. റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലാണ് രാജകുമാരനെ പരിചരിക്കുന്നത്. ട്യൂബ് വഴിയാണ് ഭക്ഷണം നൽകി വരുന്നത്. വെന്റിലേറ്ററിൽ നിന്ന് മാറ്റിയാൽ മരണം സംഭവിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മകൻ ജീവിതത്തിലേക്ക് മടങ്ങവരുമെന്ന പ്രതീക്ഷ ഇനിയും കൈവിടാതെയാണ് അൽ വലീദ് രാജകുമാരന്റെ മാതാപിതാക്കൾ കഴിയുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *