Posted By saritha Posted On

UAE May Petrol Price: യുഎഇ: മെയ് മാസത്തിൽ പെട്രോൾ വില കുറഞ്ഞേക്കും

UAE May Petrol Price അബുദാബി: യുഎഇയിലെ മെയ് മാസത്തെ ഇന്ധനവില ഏപ്രില്‍ 30 ന് പ്രഖ്യാപിക്കാനിരിക്കെ പെട്രോള്‍ വിലയില്‍ കുറവ് ഉണ്ടാകുമെന്ന് പ്രവചനം. ഏപ്രിലിൽ വില എല്ലായിടത്തും കുറഞ്ഞു. മെയ് മാസത്തിൽ വീണ്ടും ഒരു കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് 1 വ്യാഴാഴ്ച മുതൽ പുതിയ പെട്രോളിയം വില പ്രാബല്യത്തിൽ വരും. നിലവിലെ നിരക്കുകൾ പ്രകാരം, സൂപ്പർ 98: ലിറ്ററിന് 2.57 ദിർഹം, സ്പെഷ്യൽ 95: ലിറ്ററിന് 2.46 ദിർഹം, ഇ-പ്ലസ്: 91: ലിറ്ററിന് 2.38 ദിർഹം, ഡീസൽ: ലിറ്ററിന് 2.63 ദിർഹം എന്നിങ്ങനെയാണ്. യുഎഇയിലെ പെട്രോൾ വില എല്ലാ മാസവും അവസാനദിവസം യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഫെഡറൽ ഗവൺമെന്റ് അവരുടെ പെട്രോളിയം കമ്പനിയായ എമറാത്ത് വഴിയാണ് പ്രഖ്യാപിക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഡിസംബറിൽ, യുഎഇയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില 2024 ലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. 2025 അതേ നിരക്കിൽ ആരംഭിച്ചു. എന്നാൽ, രണ്ട് മാസത്തെ മരവിപ്പിച്ച നിരക്കുകൾക്ക് ശേഷം ഫെബ്രുവരിയിൽ ഇന്ധന വില ഉയർന്നു. പിന്നാലെ, മാർച്ചിൽ വീണ്ടും വില കുറഞ്ഞു, അതിനാൽ തുടർച്ചയായ രണ്ടാമത്തെ പ്രവശ്യവും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015ലാണ് രാജ്യത്തെ ഇന്ധന വിലകൾ ഉദാരവത്കരിച്ചത്. പ്രാദേശിക നിരക്കുകൾ ആഗോള എണ്ണവിലയുമായി യോജിപ്പിച്ചു. കഴിഞ്ഞ 10 വർഷമായി, പുതുക്കിയ നിരക്കുകൾ പ്രഖ്യാപിക്കുന്നതിനായി ഇന്ധന വില സമിതി പ്രതിമാസം യോഗം ചേരും. കൂടുതൽ താമസക്കാരെ പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ബദൽ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഈ നടപടി സഹായിക്കുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *