Posted By saritha Posted On

Gold Prices Slipped: യുഎഇ: ചൊവ്വാഴ്ച സ്വർണ വിലയിൽ ഇടിവ്

Gold Prices Slipped ദുബായ്: സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഗ്രാമിന് 400 ദിർഹമിലെത്തിയ സ്വര്‍ണവില ചൊവ്വാഴ്ച വിപണി തുറന്നപ്പോൾ കുറഞ്ഞു. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം, 24 കാരറ്റ് സ്വര്‍മം ഗ്രാമിന് ചൊവ്വാഴ്ച രാവിലെ 399 ദിര്‍ഹത്തില്‍ വ്യാപാരം നടന്നു. തിങ്കളാഴ്ച വിപണി അവസാനിക്കുമ്പോൾ ഗ്രാമിന് 400 ദിർഹമിലെത്തി. മറ്റ് വേരിയന്‍റുകളായ 22, 21, 18 കാരറ്റുകള്‍ 369.5, 354.25, 303.75 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ആഗോളതലത്തില്‍, സ്വര്‍ണം ഒണ്‍സിന് 0.74 ശതമാനം ഇടിഞ്ഞ് 3,311.35 ഡോളറിലാണ് വ്യാപാരം നടന്നത്. മുന്‍പ് ഇത് 3,300 ഡോളറിൽ താഴെയായിരുന്നു. ആഗോള സാമ്പത്തിക വ്യതിയാനങ്ങളോടുള്ള, പ്രത്യേകിച്ച് അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധങ്ങളോടുള്ള വിപണിയുടെ പ്രതികരണമാണ് സ്വര്‍ണത്തിന്‍റെ പിൻവാങ്ങൽ പ്രതിഫലിപ്പിക്കുന്നതെന്ന് xs.com-ലെ സീനിയർ മാർക്കറ്റ് അനലിസ്റ്റ് റാനിയ ഗുലെ പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *