Posted By saritha Posted On

UAE Travel Ban Cancellation: യുഎഇ യാത്രാ നിരോധനം റദ്ദാക്കൽ: അഞ്ച് ഘട്ടങ്ങളിലൂടെ ഓൺലൈനായി എങ്ങനെ ചെയ്യാം

UAE Travel Ban Cancellation ദുബായ്: യുഎഇയിലെ ഒരു സന്ദർശകനോ ​​താമസക്കാരനോ നിയമപരമായി ബുദ്ധിമുട്ടുകൾ നേരിടുകയോ കുടിയേറ്റവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകുകയോ ചെയ്യുമ്പോൾ, അവർക്കെതിരെ യാത്രാ വിലക്ക് ഏർപ്പെടുത്തിയേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ യാത്രാ നിരോധനം റദ്ദാക്കുകയും ചെയ്യാം. യാത്രാ നിരോധനം ഓൺലൈനായി എങ്ങനെ റദ്ദാക്കാമെന്ന് നോക്കാം… നീതിന്യായ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക. മുന്‍പ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടി വന്നേക്കാം. ലോഗിൻ ചെയ്‌തുകഴിഞ്ഞാൽ, ‘Cancellation Request of Travel Ban Order’ എന്നതിനായി തെരയുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe അവിടെ, ‘കേസ് മാനേജ്‌മെന്‍റ്’ എന്നൊരു ടാബ് കാണാനാകും. ആ ടാബിൽ ക്ലിക്ക് ചെയ്ത ശേഷം, നിങ്ങൾക്കെതിരായ കേസുകൾ കാണാൻ ‘എന്റെ കേസുകൾ’ ക്ലിക്ക് ചെയ്യുക. ഓരോ കേസിന്റെയും വിശദാംശങ്ങൾ കാണാനും ഓരോ കേസിലും റദ്ദാക്കലിനായി ‘അഭ്യർഥിക്കാനും’ കഴിയും. ഈ ഘട്ടത്തിൽ ഒരു ഫോം പൂരിപ്പിച്ച് വിശദാംശങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്. അവസാനമായി, ഒരു പേയ്‌മെന്റ് നടത്തേണ്ടി വന്നേക്കാം. നീതിന്യായ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, ഈ സേവനത്തിന്‍റെ നടപടിക്രമത്തിന് അഞ്ച് പ്രവൃത്തി ദിവസങ്ങൾ വരെ എടുത്തേക്കാം. അപേക്ഷ സമർപ്പിക്കുമ്പോൾ, യാത്രാ നിരോധനം റദ്ദാക്കുന്നതിന് വേണ്ട രേഖകൾ നൽകേണ്ടതുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *