Posted By saritha Posted On

Flights From Dubai Airport Cancelled: അറിയിപ്പ്; യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും പോകുന്ന വിമാനങ്ങള്‍ റദ്ദാക്കി

Flights From Dubai Airport Cancelled ദുബായ്: ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും ദുബായ് വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ വൈകുകയും ചെയ്തു. ഇന്ത്യ – പാക്ക് അതിർത്തിയിലെ സംഘർഷത്തിന്‍റെ ഭാഗമായി ഗൾഫ് മേഖലയിൽ വ്യോമപരിധി നിയന്ത്രണങ്ങൾ ശക്തമാക്കിയതിനെ തുടർന്നാണിത്. ദുബായ് – ന്യൂഡൽഹി എമിറേറ്റ്സ്(ഇകെ) 513 വിമാനം, പാകിസ്ഥാനിലെ ലാഹോർ, കറാച്ചി എന്നിവിടങ്ങളിലേക്കടക്കമുള്ള എമിറേറ്റ്സ് വിമാനം എന്നിവ റദ്ദാക്കിയതിൽപ്പെടുന്നു. അബുദാബിയിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള എത്തിഹാദ്, പാക്കിസ്ഥാൻ വിമാനങ്ങൾ മാത്രമേ റദ്ദാക്കിയുള്ളൂ. ക്യാറ്റാർ എയർവേയ്സ് പാകിസ്ഥാൻ സർവീസുകൾ താത്കാലികമായി നിർത്തി. യാത്രക്കാർക്ക് അവരുടെ യാത്രാ വിവരങ്ങൾ സംബന്ധിച്ച് എയർലൈൻസുമായി ബന്ധപ്പെടാൻ നിർദേശമുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe നിലവിലെ സാഹചര്യത്തില്‍, ഇന്ത്യൻ എയർലൈൻസുകൾക്കും യൂറോപ്യൻ എയർലൈൻസുകൾക്കും റൂട്ടുകളിലും മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയവ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ലുഫ്താൻസ, എയർ ഫ്രാൻസ്, ബ്രിട്ടിഷ് എയർവേയ്സ്, സ്വിസ് എയർലൈൻ തുടങ്ങിയവ പാകിസ്ഥാന്റെ മൽവാനിയുള്ള റൂട്ടുകൾ ഒഴിവാക്കി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിലേക്കുള്ള യാത്രക്കാർ വിമാനകമ്പനികൾ പുറപ്പെടുവിക്കുന്ന അറിയിപ്പുകൾ നിരന്തരം പരിശോധിക്കാൻ അധികൃതര്‍ അഭ്യർഥിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *