uae oman rail; യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയിൽവേ പദ്ധതിയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണെന്ന് റെയിൽ അധികൃതർ അറിയിച്ചു. യുഎഇക്കും ഒമാനിനും ഇടയിലുള്ള ആദ്യത്തെ ഏകീകൃത ഗതാഗത, ലോജിസ്റ്റിക് ശൃംഖലയാണ് ഹഫീത്ത് റെയിൽ. ഇരു രാജ്യങ്ങൾക്കും ഒട്ടേറെ സാമൂഹിക-സാമ്പത്തികനേട്ടങ്ങൾക്ക് ഇത് വഴിയൊരുക്കും. നിലവിൽ റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികളാണ് നടന്ന് വരുന്നത്. വെയിൽ വേ പാതയ്ക്കായി വഴിയൊരുക്കുന്ന ജോലികളുമായ ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും അധികൃതർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന പാത 303 കിലോമീറ്ററാണ്. ഏകദേശം ഈ പദ്ധതിക്കായി 300 കോടി യുഎസ് ഡോളറാണ് ചിലവഴിക്കുന്നത്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe പദ്ധതി യാഥാർഥ്യമാകുന്നതോടെ സോഹാറിനും അബുദാബിക്കും ഇടയിലുള്ള യാത്രാ സമയം ഒരു മണിക്കൂറും 40 മിനുറ്റുമായി ചുരുങ്ങും. യാത്രാ ട്രെയിനുകൾക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വരെയും ചരക്ക് ട്രെയിനുകൾക്ക് മണിക്കൂറിൽ 120 കിലോമീറ്റർ വരെയുമാണ് വേഗത നിശ്ചയിച്ചിട്ടുള്ളത്.
Home
living in uae
uae oman rail; യുഎഇ-ഒമാൻ റെയിൽ പദ്ധതി; നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു