Posted By saritha Posted On

Gold Rate in Dubai: അറിഞ്ഞോ ! യുഎഇയില്‍ സ്വർണവിലയില്‍ വന്‍ ഇടിവ്, കാരണമിതാണ്…

Gold Rate in Dubai ദുബായ്: യുഎഇയില്‍ ഇന്ന് (മെയ് 12, തിങ്കളാഴ്ച) സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് സ്വർണവില ഗ്രാമിന് അഞ്ച് ദിർഹത്തിലധികമാണ് കുറഞ്ഞത്. യുഎസ് – ചൈന വ്യാപാര ചർച്ചകൾ പോസിറ്റീവ് ആയതോടെ ആണ് സ്വര്‍ണവില കുറഞ്ഞത്. കൂടാതെ, യുഎസ് ഡോളർ ശക്തിപ്പെടുന്നതുംഇന്ന് രാവിലെ ദുബായിൽ സ്വർണവില കുറയാന്‍ കാരണമായി. 24 കാരറ്റ് ഗ്രാമിന് അഞ്ച് ദിർഹത്തിലധികം ഇടിഞ്ഞ് 400 ദിർഹത്തിൽ താഴെയായി. ഇന്ന് രാവിലെ യുഎഇ സമയം ഒന്‍പത് മണിയ്ക്ക്, 24 കാരറ്റ് സ്വര്‍ണം 395.25 ഗ്രാമിലാണ് വ്യാപാരം തുടങ്ങിയത്. കഴിഞ്ഞയാഴ്ച ഗ്രാമിന് 400.5 ദിര്‍ഹം എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe മറ്റ് വകഭേദങ്ങളില്‍, 22, 21, 18 കാരറ്റുകള്‍ക്ക്, യഥാക്രമം 366, 350.75, 300.75 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക്. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1.5 ശതമാനം ഇടിഞ്ഞ് 3,277.53 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് വ്യാപാര കമ്മി കുറയ്ക്കുന്നതിനായി ഞായറാഴ്ച യുഎസും ചൈനയും വ്യാപാര ചർച്ചകൾ പോസിറ്റീവ് ആയി അവസാനിപ്പിച്ചു. ഇരു രാജ്യങ്ങളും പരസ്പരം ടാറ്റ്-ഫോർ-ടാറ്റ് താരിഫ് ഏർപ്പെടുത്തി. ഇത് ഒരു വ്യാപാര യുദ്ധത്തിന് തുടക്കമിടുകയും ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭയങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *