
US China Tariff: സ്വര്‍ണവില താഴേക്ക്? അമേരിക്ക – ചൈന വ്യാപാര യുദ്ധത്തിന് അന്ത്യം കുറിച്ചു
US China Tariff വാഷിങ്ടണ്‍: അമേരിക്ക – ചൈന വ്യാപാരയുദ്ധത്തിന് അന്ത്യം കുറിച്ച് തീരുവയില്‍ തീരുമാനം. നിലവിലെ തീരുവ 90 ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. നിലവിലെ തീരുവയില്‍നിന്ന് യുഎസും ചൈനയും 115 ശതമാനം വീതം കുറക്കും. ഇതോടെ ചൈനയില്‍ നിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവ 30 ശതമാനമായി കുറയും. യുഎസില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതി തീരുവ നിലവിലെ 125ല്‍ നിന്ന് 10 ശതമാനമായി കുറയുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞു. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. താരിഫ് യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് യുഎസ് – ചൈനീസ് അധികൃതര്‍ നേരിട്ട് ചര്‍ച്ച നടത്തുന്നത്. ഈ വാര്‍ത്തയ്ക്ക് പിന്നാലെ പല ഓഹരി സൂചികകളും മുകളിലേക്ക് കുതിച്ചു. പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തലിന് പിന്നാലെ ഇന്ത്യന്‍ വിപണി കുതിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഈ വാര്‍ത്തക്ക് ശേഷം പുതിയ ഉയരങ്ങള്‍ കീഴടക്കി. ഇരുസൂചികകളും 3.5 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നു. ഇപ്പോഴത്തെ തീരുമാനം പ്രതീക്ഷിച്ചതിലും കൂടുതലാണെന്നാണ് വിപണിയുടെ വിലയിരുത്തല്‍. ഇതോടെ, അടുത്ത ദിവസങ്ങളിലും സ്വര്‍ണ വില കുറഞ്ഞേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിലവില്‍ മൂന്ന് ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3,227.93 എന്ന നിലയിലാണ് ആഗോള വിപണിയിലെ സ്വര്‍ണ വ്യാപാരം. സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് പവന് 1,320 രൂപയാണ് കുറഞ്ഞത്.
Comments (0)