Trump Middle East Trip ദുബായ്: അമേരിക്കന്‍ പ്രസിഡന്‍റായി രണ്ടാം തവണ ചുമതലയേറ്റശേഷമുള്ള ആദ്യ അന്താരാഷ്ട്ര പര്യടനത്തിനായി ഡോണള്‍ഡ് ട്രംപ് ചൊവ്വാഴ്ച സൗദി അറേബ്യയിലെത്തി. ഇന്ന്, ചൊവ്വാഴ്ച റിയാദിൽ എത്തിയ ശേഷം ട്രംപ് ഖത്തറിലും യുഎഇയിലും തങ്ങും. ട്രംപിന്‍റെ യാത്രയിൽ റിയാദ്, ദോഹ, അബുദാബി എന്നിവ ഉൾപ്പെടുന്നു. രണ്ടാം തവണ അധികാരത്തിലേറിയ ശേഷമുള്ള യുഎസ് പ്രസിഡന്‍റിന്‍റെ ആദ്യ വിദേശ സന്ദർശനമാണിത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഈ മേഖലയിലേക്കുള്ള “ചരിത്രപരമായ തിരിച്ചുവരവ്” അദ്ദേഹം പ്രതീക്ഷിക്കുന്നെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. യാത്രയ്ക്ക് മുന്‍പുള്ള ദിവസങ്ങളിൽ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ, ഗാസയിലെ ഒരു അമേരിക്കൻ ബന്ദിയെ മോചിപ്പിക്കൽ, ഇറാനുമായി മറ്റൊരു റൗണ്ട് ആണവ ചർച്ചകൾ നടത്തൽ എന്നിവയിൽ വൈറ്റ് ഹൗസ് നിർണായക പങ്ക് വഹിച്ചു.
Home
news
Trump Middle East Trip: യുഎഇ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് യാത്ര ആരംഭിച്ച് ട്രംപ്, ആദ്യ അന്താരാഷ്ട്ര പര്യടനത്തിനായി എത്തിയത്…