Posted By saritha Posted On

UAE India Flight Ticket Rate: ഇന്ത്യ – പാക് വെടിനിർത്തല്‍; വിമാന ടിക്കറ്റ് നിരക്കില്‍ ‘വമ്പന്‍’ മാറ്റം?

UAE India Flight Ticket Rate ദുബായ്: ഇന്ത്യ – പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ വിമാനസര്‍വീസുകള്‍ പുനഃരാരംഭിച്ചപ്പോള്‍ ടിക്കറ്റ് നിരക്കില്‍ വമ്പന്‍ മാറ്റം. ടിക്കറ്റ് നിരക്ക് വന്‍തോതില്‍ വര്‍ധിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ദുബായിലെ ട്രാവല്‍ ഏജന്‍സികള്‍ ഇത് നിഷേധിച്ചു. യുദ്ധത്തിന് മുൻപുള്ള അതേ ടിക്കറ്റ് നിരക്ക് തന്നെയാണ് ഇപ്പോഴുമുള്ളതെന്നും അടുത്ത ദിവസങ്ങളിലായി ഇന്ത്യ – യുഎഇ റൂട്ടിൽ 1000 ദിർഹത്തിൽ താഴെ മാത്രമേ വൺവേ ടിക്കറ്റ് നിരക്കുള്ളൂവെന്നും ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു. ഒരുപക്ഷേ, വേനലവധിക്കാലത്തും ബലി പെരുന്നാളിനോടനുബന്ധിച്ചും ടിക്കറ്റ് നിരക്ക് കുറച്ച് കൂടിയേക്കാമെന്നും പറഞ്ഞു. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ നിന്ന് യുഎഇയിലേയ്ക്ക് 800 ദിർഹത്തോളം മാത്രമാണ് നിരക്കെന്ന് ദുബായിലെ ദെയ്റ ട്രാവൽസ് പ്രതിനിധി പറഞ്ഞു. എമിറേറ്റ്സിന് മാത്രം ഇത് 1,000 ദിർഹമാണ്. ഏതെങ്കിലും പ്രത്യേക ദിവസത്തിൽ 10,000 ദിർഹം വരെ നിരക്ക് വർധിച്ചെന്നത് ഏതെങ്കിലും വിമാനത്തിന്റെ നിരക്കായിരിക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
അതേസമയം, യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള നിരക്കുകളും 390 മുതൽ 900 ദിർഹമാണ് ഈടാക്കുന്നത്. ഇന്ത്യ–യുഎഇ–ഇന്ത്യ വിമാന ടിക്കറ്റ് നിരക്കുകൾ വേനൽക്കാലം, സ്കൂൾ അവധികൾ, ഹജ് സീസൺ തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ കുതിച്ചുയർന്നേക്കാം. ഏപ്രില്‍ അവസാനം മുതല്‍ മെയ് മധ്യേ വരെ പ്രധാന റൂട്ടുകളില്‍ വിമാനടിക്കറ്റ് നിരക്കുകള്‍ നോക്കാം- കൊച്ചി – ദുബായ് – ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് – 12,000 രൂപ മുതൽ – 21,000 രൂപ വരെ, കോഴിക്കോട് – ഷാർജ – എയർ അറേബ്യ- 13,000 – 20,000 രൂപ വരെ, തിരുവനന്തപുരം – അബുദാബി – എത്തിഹാദ്, എയർ ഇന്ത്യ എക്സ്പ്രസ് – 14,000 – 23,000 രൂപ, ദുബായ് – കൊച്ചി – എമിറേറ്റ്സ്, ഫ്ലൈ ദുബായ് – 450 – 900 ദിർഹം വരെ, ഷാർജ – കോഴിക്കോട് – എയർ അറേബ്യ – 400 – 850 ദിർഹം വരെ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *