fire attack; യുഎഇയിലെ അൽ ബർഷയിലെ കെട്ടിടത്തിൽ വൻ തീപിടുത്തം. തിങ്കളാഴ്ച രാത്രി എട്ടിന് ശേഷമാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ആർക്കും പരുക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവം അറിഞ്ഞ ഉടൻ തീ അണച്ചതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. അൽ ബർഷ ഒന്നിലെ ഹാലിം സ്ട്രീറ്റിലുള്ള 13 നിലകളുള്ള അൽ സർഊനി കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പേൾ വ്യൂ റസ്റ്ററന്റ് ആൻഡ് കഫ്റ്റീരിയയിൽ പാചകവാതകം ചോർന്നതാണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചത്. മലയാളികളടക്കം നിരവധി ഇന്ത്യക്കാർ ജോലി ചെയ്യുന്ന റസ്റ്ററന്റാണിത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe തീപിടിത്തത്തിന് മുൻപ് വലിയ ശബ്ദം കേട്ടതായി ഒട്ടേറെ താമസക്കാർ പറഞ്ഞു.